ശരീരത്തിൽ വിറ്റാമിൻ ഡി കുറവാണോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം!
എപ്പോഴും ക്ഷീണം… ശരീരവേദന… എല്ലുകളിലും പേശികളിലും വേദന… ഇതെല്ലാം പലരും നിസാരമായി കാണാറുണ്ട്. എന്നാൽ ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നതിന്റെ സൂചനകളായിരിക്കാം ഇവ. ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ, കൊഴുപ്പിൽ അലിയുന്ന ഒരു പോഷകമാണ് വിറ്റാമിൻ ഡി. ഇന്ത്യൻ ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരും വിറ്റാമിൻ ഡി-യുടെ കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.വിറ്റാമിൻ ഡി കുറയുമ്പോൾ ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും, കാൽസ്യം ആഗിരണം ചെയ്യുന്നതിനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും വിറ്റാമിൻ ഡി വളരെ പ്രധാനമാണ്. അസ്ഥികളുടെ ബലം നിലനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനും ആവശ്യമായ അളവിൽ ഈ ജീവകം ശരീരത്തിൽ ഇല്ലാതിരിക്കുമ്പോഴാണ് വിറ്റാമിൻ ഡി-യുടെ കുറവ് ഉണ്ടാകുന്നത്.
വിട്ടുമാറാത്ത ശരീരവേദനയും ക്ഷീണവും, മുടി കൊഴിച്ചിൽ, ഉത്കണ്ഠ, ഇടവിട്ട് അസുഖങ്ങൾ വരുന്നത്, പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മോശമാകുക എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങളാണ്. ആവശ്യത്തിന് വിശ്രമം എടുത്തതിന് ശേഷവും അനുഭവപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍ ഡിയുടെ കുറവാകാം സൂചിപ്പിക്കുന്നത്.
എല്ലുകളിലും പേശികളിലും വേദന അനുഭവപ്പെടുന്നത്, പേശികള്‍ക്ക് ബലക്ഷയം, കൈ - കാലു വേദന, പല്ലുവേദന, നടുവേദന തുടങ്ങിയവ വിറ്റാമിന്‍ ഡി കുറവിന്‍റെ ലക്ഷണങ്ങളാണ്.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. വരണ്ട ചർമ്മം, ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം
