പഞ്ചസാരയേക്കാൾ ആരോഗ്യത്തിനു നല്ലത് ശർക്കരയോ? വിശദീകരണവുമായി വിദഗ്ദർ

  1. Home
  2. Health&Wellness

പഞ്ചസാരയേക്കാൾ ആരോഗ്യത്തിനു നല്ലത് ശർക്കരയോ? വിശദീകരണവുമായി വിദഗ്ദർ

sugar and jaggery


പഞ്ചസാരയ്ക്ക്  ദോഷഫലങ്ങൾ കൂടുതലാണെന്ന ധാരണയിൽ പലരും ശർക്കര ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കേണ്ട ഒന്നല്ല ശർക്കരയെന്ന് പറയുകയാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ രുജുത ദിവാകര്‍. ഓരോ കാലത്തിനും ഭക്ഷണത്തിന്‍റെ കോംപിനേഷനും അനുസരിച്ച് പഞ്ചസാരയോ ശർക്കരയോ തിരഞ്ഞെടുക്കണമെന്നാണ് രുജുത പറയുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച പോസ്റ്റിലാണ് രുജുത ഈ കാര്യങ്ങൾ വിവരിക്കുന്നത്. 

മഞ്ഞുകാലത്ത് ശര്‍ക്കര ഉപയോഗിക്കുന്നതാണ് നല്ലതെങ്കിൽ വേനലില്‍ പഞ്ചസാരയാണ് മികച്ചത്. ബജ്റ, ഗോംഡ് ലഡ്ഡൂ, തില്‍ ചിക്കി തുടങ്ങിയ ഭക്ഷണവിഭവങ്ങള്‍ക്ക് ശർക്കരയും ചായ, കാപ്പി, സര്‍ബത്ത് എന്നിവയ്ക്കെല്ലാം പഞ്ചസാരയുമാണ് അനുയോജ്യം. അതേസമയം പഞ്ചസാര ഉണ്ടാക്കാനുള്ള ബ്ലീച്ചിങ് പ്രക്രിയയില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനാൽ ശര്‍ക്കരയുടെ ഗുണങ്ങള്‍ പഞ്ചസാരയിലും അധികമാണെന്ന് ദ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഡയറ്റീഷന്‍ ഗരിമ ഗോയല്‍ പറഞ്ഞിരുന്നു. അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സെലീനിയം എന്നിവ വലിയ അളവിൽ ശർക്കരയിൽ ഉള്ളതിനാൽ വിളര്‍ച്ചയുള്ളവര്‍ക്ക് ഇത് നല്ലതാണെന്നും ഗരിമ വ്യക്തമാക്കിയിരുന്നു. 

"പഞ്ചസാര ശരീരത്തിലേക്ക് വേഗത്തിൽ ആഗീരണം ചെയ്യപ്പെടും. അതുകൊണ്ട് തന്നെ പെട്ടെന്ന് ഗ്ലൂക്കോസ് വർധിച്ചേക്കാം. എന്നാൽ സൂക്രോസ് ചെയ്നുകളുള്ള കോംപ്ലക്സ് ഷുഗറായ ശര്‍ക്കര സമയമെടുത്ത് ആഗിരണം ചെയ്യപ്പെടുന്നതിനാൽ ഗ്ലൂക്കോസ് തോതില്‍ സന്തുലനം ഉണ്ടായിരിക്കും. ധാതുക്കള്‍, വൈറ്റമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ശർക്കരയിൽ അധികമായി ഉള്ളതിനാൽ ശരീരത്തിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഇത് നല്ലതാണ്. ആന്‍റി-അലര്‍ജി ഗുണങ്ങൾ ഉള്ളതിനാൽ ആസ്മ, ചുമ, ജലദോഷം, നെഞ്ചില്‍ കഫക്കെട്ട് പോലുള്ള രോഗങ്ങൾക്ക് മരുന്നായും ശർക്കര ഉപയോഗിക്കാം. ദഹനം സുഗമമാക്കാനും, ശരീരത്തിലെ വിഷാംശം നീക്കാനും ഭക്ഷണ ശേഷം ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്നത് വളരെ നല്ലതാണെന്നും ഗരിമ വ്യക്തമാക്കി. 

അതേസമയം ശരീരത്തില്‍ അധിക കലോറി എത്തിക്കാൻ പഞ്ചസാരയും ശര്‍ക്കരയും കാരണമാകുമെന്നും, അതിനാൽ രണ്ടും പരിമിതമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂവെന്നും ഡയറ്റീഷന്മാർ ഓർമിപ്പിക്കുന്നുണ്ട്.