മഞ്ഞപ്പിത്തം: ജാഗ്രത അനിവാര്യം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസ്ഥാനത്ത് മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വെള്ളം കുടിക്കുക
തിളപ്പിച്ചാറിയതും ഫിൽറ്റർ ചെയ്തതുമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. നിർജ്ജലീകരണം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം
വൃത്തിയുണ്ടായിരിക്കണം
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ചും വാഷ് റൂമിൽ പോയി വന്നുകഴിഞ്ഞാൽ കൈ കഴുകാൻ മറക്കരുത്
ഭക്ഷണ സാധനങ്ങൾ കഴുകാം
പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ നന്നായി കഴുകിയതിന് ശേഷം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അടുക്കള പ്രതലങ്ങൾ വൃത്തിയാക്കാനും മറക്കരുത്
വാക്‌സിൻ എടുക്കാം
ഹെപ്പറ്റിറ്റിസ് എ, ബി എന്നിവക്കെതിരെ മുൻകരുതൽ എന്ന നിലയ്ക്ക് വാക്സിൻ എടുക്കുന്നത് നല്ലതായിരിക്കും. ഇത് മഞ്ഞപിത്തം ഉണ്ടാവുന്നതിനെ തടയുന്നു.
കരൾ സൗഹൃദ ഭക്ഷണങ്ങൾ
ഫൈബർ ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ, മഞ്ഞൾ എന്നിവ കഴിക്കാൻ ശ്രദ്ധിക്കണം. അമിതമായി കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം
ഇവ ഒഴിവാക്കാം
ശുദ്ധമല്ലാത്ത ജലം, മദ്യം, മറ്റു ഭക്ഷണ സാധനങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. അതേസമയം വ്യായാമങ്ങൾ ചെയ്യാനും, ശരീരഭാരം നിയന്ത്രിക്കാനും മറക്കരുത്
