ഡെങ്കിപ്പനി പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകൾ

  1. Home
  2. Health&Wellness

ഡെങ്കിപ്പനി പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകൾ

image


ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനികളുടെ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ, വീട്ടിലെ തന്നെ ചില മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണ്. അവ എന്തൊക്കെ എന്ന് നോക്കാം

കൊതുകിന്റെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കുക

തുറസ്സായ സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം, ഒഴിഞ്ഞ ചട്ടികൾ, ഖരമാലിന്യങ്ങൾ, ഈർപ്പമുള്ള സ്ഥലങ്ങൾ എന്നിവയാണ് കൊതുകുകൾ സാധാരണയായി മുട്ടയിട്ട് പെരുകുന്ന ഇടങ്ങൾ. അതിനാൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാം.

കൊതുക് കടി ഏൽക്കാതെ സൂക്ഷിക്കുക

സ്വയം സുരക്ഷിതരായിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. പുറത്തിറങ്ങുമ്പോൾ ശരീരം പരമാവധി മറയ്ക്കുന്ന തരത്തിലുള്ള നീളൻ കൈയുള്ള വസ്ത്രങ്ങൾ ധരിക്കുക. കൊതുക് കടി ഒഴിവാക്കാൻ റിപ്പല്ലന്റുകൾ ഉപയോഗിക്കാം.

ജനലുകൾ അടച്ചിടുക

മഴക്കാലത്താണ് സാധാരണയായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത്. അതിനാൽ വീട് കൊതുക് വിമുക്തമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. കൊതുകുകൾ വീടിനുള്ളിലേക്ക് കടക്കാതിരിക്കാൻ ജനലുകളും വാതിലുകളും പരമാവധി അടച്ചിടാൻ ശ്രദ്ധിക്കുക

വീടകം വൃത്തിയോടെ സൂക്ഷിക്കാം

കൃത്യമായ ഇടവേളകളിലുള്ള ശുചീകരണം കൊതുകുകൾ പെരുകുന്നത് തടയും. ജനലുകളിലും വാതിലുകളിലും നെറ്റുകൾ ഘടിപ്പിക്കുന്നത് കൊതുകുകളെ തടയാൻ സഹായിക്കും.