ജീവിതശൈലി രോഗങ്ങളെ തടയുന്ന രണ്ട് മല്ലിയില വിഭവങ്ങൾ പരിചയപ്പെടാം

  1. Home
  2. Health&Wellness

ജീവിതശൈലി രോഗങ്ങളെ തടയുന്ന രണ്ട് മല്ലിയില വിഭവങ്ങൾ പരിചയപ്പെടാം

malli ila


പോഷകങ്ങളുടെ കാര്യത്തിൽ ഇലവർഗങ്ങൾ എന്നും മുൻപന്തിയിൽ തന്നെയാണ്. ഇല വർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മല്ലിയില. പൊട്ടാസ്യം, വിറ്റാമിൻ ബി സിക്സ്, വിറ്റാമിൻ സി തുടങ്ങിയവയാൽ സമ്പുഷ്ടമായ മല്ലിയില ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതു ഈ ഇല വർഗ്ഗം പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും മികച്ചതാണ്. രണ്ട് മല്ലിയില വിഭവങ്ങൾ പരി​ചയപ്പെടാം.

മല്ലി ചട്നി
ചേരുവകൾ
മല്ലിയില - ഒരു പിടി

കറിവേപ്പില - കാൽപിടി

പച്ചമാങ്ങ - 1 വലുത്

കാന്താരിമുളക് -രണ്ട്

മത്തൻകുരു -ഒരുപിടി

ജീരകം-അര ടീസ്പൂൺ

തക്കാളി ദശ -50 ഗ്രാം

ഉപ്പ് പാകത്തിന്

വെർജിൻ കോക്കനട്ട് ഓയിൽ -15 മി.ലിറ്റർ

പാചകരീതി
ചേരുവകൾ ഒന്നിച്ച് അരച്ചു വെർജിൻ കോക്കനട്ട് ഓയിൽ ചേർത്ത് ഇളക്കി ചോറ്, ദോശ, ഇഡലി, കഞ്ഞി എന്നിവയ്ക്കൊപ്പം കഴിക്കാം. പലതരം ആൻറി ഓക്സിഡന്റുകൾ ഒരുമിച്ച് ചേരുന്നതിനാൽ കൊളസ്ട്രോളിന് അലിയിച്ചു കളയുന്നതിനാലാണ് വെർജിൻ കോക്കനട്ട് ഓയിൽ ചേർക്കുന്നത്.

മല്ലിയില പാനീയം
ചേരുവകൾ
മല്ലിയില- ഒരു പിടി

തക്കാളി-1

എള്ള് പത്ത് ഗ്രാം (കുതിർത്തെടുക്കുക) ക്യാരറ്റ്-1

ബീറ്റ്റൂട്ട് - 50ഗ്രാം

നാരങ്ങാനീര് - ഒന്ന്

കാന്താരിമുളക് - ഒന്ന്

ഉപ്പ് പാകത്തിന്