കരളിന്റെ ആരോഗ്യത്തിനായി ഈ പത്ത് ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ

  1. Home
  2. Health&Wellness

കരളിന്റെ ആരോഗ്യത്തിനായി ഈ പത്ത് ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ

liver


ശരീരത്തിലെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. പക്ഷെ കരളിന് ആവശ്യമുള്ള പരിചരണം പലപ്പോഴും നമ്മൾ കൊടുക്കാറില്ല. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നമ്മുടെ ഭക്ഷണക്രമത്തിൽ ഈ പത്ത് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. 

1. ആപ്പിൾ
ഫൈബർ ധാരാളമുള്ള ആപ്പിൾ കഴിക്കുന്നത് കരളിലെ വിഷാംശം നീക്കാൻ സഹായിക്കും. ഇതോടൊപ്പം ദഹനസംവിധാനത്തെയും ആപ്പിൾ മെച്ചപ്പെടുത്തും. 

2.വാൾനട്ട്
വാൾനട്ടിൽ അധികമായുള്ള അമിനോആസിഡ് അർജിനൈൻ, കരളിനെ ശുദ്ധീകരിക്കുന്ന വസ്തുവാണ്. സസ്യാധിഷ്ഠിത രാസവസ്തുക്കളും വാൾനട്ടിൽ ധാരാളമുണ്ട്. കരളിലെ രക്തത്തിലേക്ക് കൂടുതൽ ഓക്സിജൻ എത്തുന്നതിനും വാൾനട്ട് സഹായിക്കും. 

3. നാരങ്ങ
രാവിലെ ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ നാരങ്ങ നീര് കഴിക്കുന്നത് കരളിലെ വിഷാംശങ്ങൾ നീക്കാൻ സഹായിക്കും. 

4. അവക്കാഡോ
ശരീരത്തിലെ വിഷാംശം നീക്കുന്ന പ്രക്രിയയെ സഹായിക്കുന്ന ഗ്ലൂട്ടാത്തിയോൺ എന്ന ആന്റി ഓക്‌സൈഡ് അവക്കാഡോയിലുണ്ട്. ഇതോടൊപ്പം കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പലതരം വൈറ്റമിനുകളും ധാതുക്കളും ഇവയിലുണ്ട്.

5. ഒലീവ് എണ്ണ
പല തരത്തിലുള്ള വിഷവസ്തുക്കളിൽ നിന്ന് കരളിനെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഒലീവ് എണ്ണയ്ക്കുണ്ട്. കരൾ പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരമാണ് ഒലീവ് എണ്ണ. 

6. ബീറ്റ് റൂട്ട്
മികച്ചൊരു ആന്റി ഓക്സിഡന്റ് ആണ് ബീറ്റ്റൂട്ട് ജ്യൂസ്. ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യത്തിന് സഹായിക്കുന്ന ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുകയും ചെയ്യും. ഫാറ്റി ലിവർ രോഗമുള്ളവർക്കും ബീറ്റ്റൂട്ട് നല്ലതാണ്. 

7. ഗ്രീൻ ടീ
കറ്റേച്ചിൻ എന്ന ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ഒന്നാണ് ഗ്രീൻ ടീ. ഇവ കരളിനെ ശുദ്ധീകരിക്കാനും കരളിലെ നീർക്കെട്ട് തടയാനും സഹായിക്കും. 

8. മഞ്ഞൾ
കരളിനെ സംരക്ഷിക്കുന്ന മഞ്ഞൾ ആരോഗ്യകരമായ കരൾ കോശങ്ങളുടെ വളർച്ചയെയും ഉത്തേജിപ്പിക്കുന്നു. കരളിൽ കൊഴുപ്പടിയാതിരിക്കാനും ബൈലിന്റെ ഉൽപാദനം കൂട്ടാനും മഞ്ഞൾ ഉപകരിക്കും.

9. ഫാറ്റി ഫിഷ്
ഫാറ്റി ഫിഷിൽ അടങ്ങിയിരിക്കുന്ന ഒമേഗ – 3 ഫാറ്റി ആസിഡ് കരളിലെ നീർക്കെട്ട് കുറയ്ക്കുന്നു. കരളിൽ കൊഴുപ്പടിയുന്നതും ഇവ തടയുന്നു. 

10.വെളുത്തുള്ളി
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ചില സൾഫർ തന്മാത്രകൾ കരളിലെ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ശരീരത്തിൽ നിന്ന് മാലിന്യങ്ങളും വിഷാംശങ്ങളും പുറംതള്ളുന്ന പ്രക്രിയയെ ഈ എൻസൈമുകൾ സഹായിക്കുന്നു. കരളിനെ സംരക്ഷിക്കുന്ന സെലീനിയവും വെളുത്തുള്ളിയിലുണ്ട്.