മഗ്നീഷ്യത്തിന്റെ കുറവ് നിസാരമായി കാണരുത്, കാരണം

  1. Home
  2. Health&Wellness

മഗ്നീഷ്യത്തിന്റെ കുറവ് നിസാരമായി കാണരുത്, കാരണം

s


ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് മഗ്നീഷ്യം. ഊർജ്ജ ഉൽപാദനം, പ്രോട്ടീൻ സിന്തസിസ്, പേശി, നാഡി പ്രവർത്തനം, രക്തസമ്മർദ്ദ നിയന്ത്രണം എന്നിവയിൽ ഇത് സഹായിക്കുന്നു. മഗ്നീഷ്യം കുറവ്, അല്ലെങ്കിൽ ഹൈപ്പോമാഗ്നസീമിയ, പല വ്യക്തികളെയും ബാധിക്കുന്നു.

മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് പേശിവലിവ്, ക്ഷീണം, ബലഹീനത, ഓക്കാനം, വിശപ്പില്ലായ്മ, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, അസ്ഥികളുടെ ആരോഗ്യം മോശമാകൽ തുടങ്ങിയവയ്ക്ക് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിനും, വീക്കം നിയന്ത്രിക്കുന്നതിനും, ന്യൂറോണുകളെ സംരക്ഷിക്കുന്നതിനും മഗ്നീഷ്യം വളരെ പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തിൽ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മഗ്നീഷ്യത്തിന്റെ അഭാവം ന്യൂറോഇൻഫ്ലമേഷനും ഓക്സിഡേറ്റീവ് സ്ട്രെസ്സിനും കാരണമായേക്കാം. ഇവ രണ്ടും അൽഷിമേഴ്സ് രോഗത്തിനുള്ള സാധ്യത കൂട്ടുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കൂടാതെ, മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വൈജ്ഞാനിക പ്രവർത്തനത്തിലെ വൈകല്യത്തിനും ഡിമെൻഷ്യയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.