ഒമാനിൽ ബേബി ഫോർമുലകൾക്കും പോഷകാഹാരങ്ങൾക്കും പ്രത്യേക ലൈസൻസ് നിർബന്ധമാക്കുന്നു

  1. Home
  2. Health&Wellness

ഒമാനിൽ ബേബി ഫോർമുലകൾക്കും പോഷകാഹാരങ്ങൾക്കും പ്രത്യേക ലൈസൻസ് നിർബന്ധമാക്കുന്നു

oman


ഒമാൻ വിപണിയിലെത്തുന്ന കുട്ടികൾക്കുള്ള പാൽപ്പൊടികൾ (Baby Formulas), വിവിധതരം പോഷകാഹാരങ്ങൾ എന്നിവയ്ക്ക് പ്രത്യേക ലൈസൻസ് നിർബന്ധമാക്കുന്നു. ഒമാൻ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര കേന്ദ്രമാണ് (Food Safety and Quality Center - FSQC) ഉൽപന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പുതിയ ലൈസൻസുകൾ നൽകാൻ ആരംഭിക്കുന്നത്. ഇതിനായുള്ള അപേക്ഷകൾ വരാനിരിക്കുന്ന ആഗസ്റ്റ് 2 ഞായറാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും.

ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന ഉത്പാദകർ, നിർമാതാക്കൾ, വിദേശത്ത് നിന്ന് ഉൽപന്നങ്ങൾ എത്തിക്കുന്ന ഇറക്കുമതിക്കാർ, വിതരണക്കാർ, ഭക്ഷ്യവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം ഈ ലൈസൻസ് സേവനം ലഭ്യമാകും. സാധാരണ ബേബി ഫോർമുലകൾക്ക് പുറമെ പ്രത്യേക മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ, കുട്ടികൾക്കുള്ള മറ്റ് അനുബന്ധ ഭക്ഷ്യ ഉൽപന്നങ്ങൾ, നൂട്രിഷണൽ സപ്ലിമെന്റുകൾ എന്നിവയ്ക്കും ഈ പുതിയ ലൈസൻസിങ് നിബന്ധനകൾ ബാധകമായിരിക്കും.

നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് Food.approval@mafwr.gov.om എന്ന ഔദ്യോഗിക ഇമെയിൽ വിലാസം വഴി ലൈസൻസിനായുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര കേന്ദ്രം വ്യക്തമാക്കി. ഒമാനിലെ കുഞ്ഞുങ്ങൾക്കായി വിപണിയിലെത്തുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും അന്താരാഷ്ട്ര തലത്തിൽ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം.