കുടലിന്റെ ആരോഗ്യത്തിന് പപ്പായ; ജീവകങ്ങളും ദഹന എൻസൈമുകളും നൽകുന്ന ഗുണങ്ങൾ

  1. Home
  2. Health&Wellness

കുടലിന്റെ ആരോഗ്യത്തിന് പപ്പായ; ജീവകങ്ങളും ദഹന എൻസൈമുകളും നൽകുന്ന ഗുണങ്ങൾ

papaya


പ്രതിരോധ ശേഷിയും മാനസികാരോഗ്യവും ഉൾപ്പെടെ ശരീരത്തിന്റെ മൊത്തത്തിലുള്ള നിലനിൽപ്പിന് കുടലിന്റെ ആരോഗ്യം നിർണായകമാണ്. കുടലിന്റെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ പഴങ്ങളിലൊന്നാണ് നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്ന പപ്പായ. മറ്റ് പഴങ്ങളെ അപേക്ഷിച്ച് ഉയർന്ന അളവിൽ നാരുകൾ, ദഹന എൻസൈമുകൾ, വിറ്റാമിനുകൾ എന്നിവ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.

പപ്പായയിൽ അടങ്ങിയിരിക്കുന്ന ലയിക്കാത്ത നാരുകൾ സുഗമമായ മലവിസർജനത്തിന് സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഭക്ഷണത്തിലെ പ്രോട്ടീനുകളെ വിഘടിപ്പിക്കാൻ സഹായിക്കുന്ന 'പപ്പെയ്ൻ' (Papain) എന്ന ശക്തമായ എൻസൈം പപ്പായയിലുണ്ട്. ഇത് വയറു വീർക്കൽ, ദഹനക്കേട് എന്നിവ പരിഹരിക്കാൻ ഏറെ ഫലപ്രദമാണ്. കൂടാതെ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കുടലിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

മഗ്നീഷ്യം, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ പപ്പായ പച്ചയായും പഴുപ്പിച്ചും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. പഴുത്ത പപ്പായ നേരിട്ടോ സലാഡുകളിൽ ചേർത്തോ കഴിക്കാവുന്നതാണ്. പച്ചപ്പപ്പായ തോരനായോ കറിയായോ ഉപയോഗിക്കുന്നത് ദഹന പ്രക്രിയയെയും കുടലിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.