പ്രതിരോധശേഷി കൂട്ടാൻ കപ്പലണ്ടി മിഠായി; തണുപ്പുകാലത്ത് കഴിക്കാൻ ഉത്തമം

  1. Home
  2. Health&Wellness

പ്രതിരോധശേഷി കൂട്ടാൻ കപ്പലണ്ടി മിഠായി; തണുപ്പുകാലത്ത് കഴിക്കാൻ ഉത്തമം

peanut candy


തണുപ്പുകാലത്ത് ശരീരത്തിന് ഊർജ്ജവും പ്രതിരോധശേഷിയും നൽകാൻ പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചുവരുന്ന ഒന്നാണ് കപ്പലണ്ടി മിഠായി. നിലക്കടലയിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ശർക്കരയിലെ കാർബോഹൈഡ്രേറ്റും ചേരുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നു. പകൽ സമയത്തെ ക്ഷീണമകറ്റാൻ ഇത് മികച്ചൊരു ലഘുഭക്ഷണമാണ്.

ശർക്കരയിലെ സിങ്ക്, സെലീനിയം തുടങ്ങിയ ധാതുക്കളും നിലക്കടലയിലെ ആന്റിഓക്സിഡന്റുകളും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, ശർക്കര ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ഇരുമ്പും ഫോളേറ്റും അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും വിളർച്ച തടയാനും ഈ മിശ്രിതം സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കപ്പലണ്ടി മിഠായി വീട്ടിലുണ്ടാക്കാം

ചേരുവകൾ:

  • പച്ച നിലക്കടല – 2 കപ്പ്

  • ശർക്കര – ഒന്നര കപ്പ്

  • നെയ്യ് – ആവശ്യത്തിന്

  • വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  1. ഒരു പാനിൽ നിലക്കടല കുറഞ്ഞ തീയിൽ വറുത്തെടുക്കുക. തണുത്ത ശേഷം തൊലി നീക്കി ഒന്ന് പൊടിച്ചെടുക്കുക.

  2. മറ്റൊരു പാനിൽ ശർക്കരയും രണ്ട് ടീസ്പൂൺ വെള്ളവും ചേർത്ത് ഉരുക്കുക.

  3. ശർക്കരപ്പാനി കട്ടിയാകുന്നതുവരെ കുറഞ്ഞ തീയിൽ ഏകദേശം അഞ്ച് മിനിറ്റ് തിളപ്പിക്കുക.

  4. ഇതിലേക്ക് വറുത്ത നിലക്കടല ചേർത്ത് നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയ്യുക.

  5. നെയ്യ് പുരട്ടിയ ഒരു പ്ലേറ്റിലേക്ക് ഈ മിശ്രിതം മാറ്റി തുല്യമായി പരത്തുക.

  6. നന്നായി തണുക്കുന്നതിന് മുൻപായി കത്തി ഉപയോഗിച്ച് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്