ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട വിഭവം

  1. Home
  2. Health&Wellness

ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട വിഭവം

s


ലോകം ആരാധിച്ചിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ഡയാന രാജകുമാരി. തന്‍റെ ആരോഗ്യ കാര്യത്തിലും ഡയറ്റിലും വളരെയധികം നിഷ്കർഷകൾ പുലർത്തിയിരുന്ന ആളായിരുന്നു അവര്‍. അതുകൊണ്ടുതന്നെ അവര്‍ കഴിച്ചിരുന്ന ഭക്ഷണത്തിനും പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

ഡയാന രാജകുമാരിയുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് അവരുടെ പേഴ്സണൽ ഷെഫായിരുന്ന ഡാരൻ മക്ഗ്രേഡി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ഡയാനയുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നായിരുന്നു ഓറഞ്ച് ജൂസ് ചേര്‍ത്തുണ്ടാക്കുന്ന ഓട്സ്.

സാധാരണയായി നമ്മൾ ഓട്സ് പാലിലോ വെള്ളത്തിലോ ആണ് പാകം ചെയ്യാറുള്ളത്, എന്നാൽ ഡയാന രാജകുമാരിക്ക് അത് ഓറഞ്ച് ജൂസിൽ കുതിർത്ത് കഴിക്കാനായിരുന്നു ഇഷ്ടം. പാലിലെ കൊഴുപ്പ് ഒഴിവാക്കാനും കൂടുതൽ വൈറ്റമിൻ സി ലഭിക്കാനുമാണ് അവർ ഓറഞ്ച് ജൂസ് തിരഞ്ഞെടുത്തത്. ഇത് ദഹനത്തിന് സഹായിക്കുകയും ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും ചെയ്യും.

ഡയാനയുടെ പ്രിയപ്പെട്ട ഓറഞ്ച് ജൂസ് ഓട്സ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ആവശ്യമായ ചേരുവകൾ

റോൾഡ് ഓട്സ്: 1 കപ്പ്

ഫ്രഷ് ഓറഞ്ച് ജ്യൂസ്: 1.5 കപ്പ്

യോഗര്‍ട്ട്: അര കപ്പ്

ആപ്പിൾ: ഒന്ന് (ഗ്രേറ്റ് ചെയ്തത്)

നട്സ്: ബദാം, വാൾനട്ട്, ഉണക്കമുന്തിരി (ആവശ്യത്തിന്)

തയാറാക്കുന്ന രീതി

  • ഒരു ഗ്ലാസ് പാത്രത്തിലോ കുപ്പിയിലോ ഓട്സ് എടുക്കുക. അതിലേക്ക് ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഓട്സ് പൂർണ്ണമായും മുങ്ങിക്കിടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് അടച്ച് രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെക്കുക
  • ഫ്രിജിൽ നിന്നും എടുത്ത ഓട്സിലേക്ക് ഗ്രേറ്റ് ചെയ്ത ആപ്പിളും യോഗര്‍ട്ടും ചേർക്കുക.
  • ഇതിലേക്ക് അരിഞ്ഞ നട്സുകളും ഉണക്കമുന്തിരിയും വിതറുക. മധുരം വേണമെന്നുണ്ടെങ്കിൽ മാത്രം ഒരു സ്പൂൺ തേൻ ചേർക്കാവുന്നതാണ്.