സംസ്കരിച്ച ഭക്ഷണങ്ങൾ തലച്ചോറിന് വില്ലൻ; ജങ്ക് ഫുഡ് ശീലമാക്കല്ലെയെന്ന് പഠനങ്ങൾ

  1. Home
  2. Health&Wellness

സംസ്കരിച്ച ഭക്ഷണങ്ങൾ തലച്ചോറിന് വില്ലൻ; ജങ്ക് ഫുഡ് ശീലമാക്കല്ലെയെന്ന് പഠനങ്ങൾ

junk food


തിരക്കുപിടിച്ച ജീവിതശൈലിയിൽ ഇൻസ്റ്റന്റ് ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും മലയാളികളുടെ തീൻമേശകളിലും സജീവമാണ്. എന്നാൽ രുചികരമെന്ന് കരുതി കഴിക്കുന്ന ഇത്തരം സംസ്കരിച്ച ഭക്ഷണങ്ങൾ ശരീരഭാരം കൂട്ടുക മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തെയും ഓർമശക്തിയെയും ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.

തുടർച്ചയായി നാല് ദിവസത്തിൽ കൂടുതൽ ജങ്ക് ഫുഡ് കഴിക്കുന്നത് ഓർമകളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഹിപ്പോകാമ്പസിനെ പ്രതികൂലമായി ബാധിക്കും. ഇത് ഓർമക്കുറവിനും പുതിയ കാര്യങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലെ തടസ്സങ്ങൾക്കും കാരണമാകും. കൂടാതെ ഡോപാമിൻ ഉത്പാദനത്തിൽ വ്യതിയാനങ്ങൾ വരുത്തി വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാനും ഇവ ഇടയാക്കും.

ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവ് ജങ്ക് ഫുഡുകളിൽ ഉള്ളതിനാൽ ഇത് ശ്രദ്ധക്കുറവിനും വിജ്ഞാനപരമായ തകരാറുകൾക്കും കാരണമാകുന്നു. അതിനാൽ തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിന് ജങ്ക് ഫുഡുകൾ ഒഴിവാക്കി പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരണമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.