പിൻവലിച്ച ഉൽപന്നങ്ങൾ ഇന്ത്യയിൽ വിൽക്കുന്നില്ല: നെസ്‌ലെ

  1. Home
  2. Health&Wellness

പിൻവലിച്ച ഉൽപന്നങ്ങൾ ഇന്ത്യയിൽ വിൽക്കുന്നില്ല: നെസ്‌ലെ

s


യൂറോപ്പില്‍ നിര്‍മിച്ച കുട്ടികള്‍ക്കുള്ള ചില ഫോര്‍മുല ഫീഡ് ഉത്പന്നങ്ങള്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചില രാജ്യങ്ങളില്‍ പിന്‍വലിക്കുകയോ തിരിച്ചുവിളിക്കപ്പെടുകയോ ചെയ്ത സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് നെസ്‌ലെ ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ബാധിക്കപ്പെട്ട ഇത്തരം ഉത്പന്നങ്ങളോ ബാച്ചുകളോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയോ വില്‍പന നടത്തുകയോ ചെയ്തിട്ടില്ലെന്നും തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ഇന്‍ഫന്റ് ഫോര്‍മുല ബ്രാന്‍ഡുകള്‍ മാത്രമാണ് രാജ്യത്ത് വില്‍ക്കുന്നതെന്നും നെസ്‌ലെ ഇന്ത്യ വ്യക്തമാക്കി. നെസ്‌ലെ ഇന്ത്യയുടെ എല്ലാ ഉൽപന്നങ്ങളും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചും രാജ്യത്തെ മറ്റ് നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായും മാത്രമാണ് പുറത്തിറക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.ഉപയോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും നെസ്‌ലേ ഇന്ത്യ ഏറ്റവും മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.ഒരു വിതരണക്കാരന്‍ നല്‍കിയ ചേരുവയില്‍ ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്പില്‍ നിര്‍മിച്ച ഇന്‍ഫന്റ് ഫോര്‍മുല ഉത്പന്നങ്ങളുടെ ചില ബാച്ചുകള്‍ തിരികെവിളിക്കാനും പിന്‍വലിക്കാനുമുള്ള നടപടികള്‍ നെസ്‌ലെ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ആര്‍ക്കും രോഗങ്ങള്‍ ഒന്നും ഇത് വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് നെസ്‌ലെ പറയുന്നു. ഔദ്യോഗിക പ്രസ്താവന നെസ്‌ലെ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.