പക്ഷാഘാതത്തിന്റെ നിശ്ശബ്ദ ലക്ഷണങ്ങൾ; ഇവയെ സൂക്ഷിക്കണം

  1. Home
  2. Health&Wellness

പക്ഷാഘാതത്തിന്റെ നിശ്ശബ്ദ ലക്ഷണങ്ങൾ; ഇവയെ സൂക്ഷിക്കണം

STROKE


ഉയർന്ന രക്തസമ്മർദം, പുകവലി, പുകയിലയുടെ അമിത ഉപയോഗം, ഹൃദയത്തിൻറെ വാൽവുകൾക്ക് അടക്കം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, പ്രമേഹം, അമിത വണ്ണം, പ്രായാധിക്യം, കുടുംബത്തിലെ പക്ഷാഘാത സാധ്യതയുടെ പാരമ്പര്യം എന്നിങ്ങനെ പല ഘടകങ്ങൾ പക്ഷാഘാതത്തിനു കാരണമാകാറുണ്ട്. ചില ലക്ഷണങ്ങൾ പക്ഷാഘാതം വന്നതിൻറെയും വരാൻ പോകുന്നതിൻറെയും സൂചനകളാണ്. പക്ഷാഘാതം ബാധിച്ചാൽ ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളിൽ ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണ്.

 

  • പെട്ടെന്നുണ്ടാകുന്ന കടുത്ത തലവേദന. ഇത് രാത്രിയിൽ അസഹനീയമാകും
  • ഛർദ്ദിയും മനംമറിച്ചിലും
  • ഇടയ്ക്കിടെ വരുന്ന ബോധക്ഷയം
  • കൈകാലുകളും മുഖവും പെട്ടെന്ന് മരവിക്കുന്ന അവസ്ഥ
  • സംസാരിക്കാൻ ബുദ്ധിമുട്ട്, സംസാരിക്കുമ്പോൾ നാക്ക് കുഴഞ്ഞ് പോകൽ
  • കാഴ്ച നഷ്ടം
  • ശരീരത്തിൻറെ ബാലൻസ് നഷ്ടമാകൽ

ഇവയെല്ലാം തലച്ചോറിൻറെ ഏതെങ്കിലും ഭാഗത്തെ കോശങ്ങൾക്ക് ക്ഷതം സംഭവിക്കുന്നതിൻറെ ലക്ഷണങ്ങളാണ്.