വെറും വയറ്റിൽ പേരയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ചില ആരോഗ്യഗുണങ്ങൾ
പോഷകഗുണങ്ങൾ നിറഞ്ഞ പഴങ്ങളിൽ പ്രധാനപ്പെട്ടതാണ് പേരയ്ക്ക. ദിവസവും രാവിലെ വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുമെന്നാണ് വിദഗ്ധർ പറഞ്ഞത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനം മെച്ചപ്പെടുത്തുന്നു
പേരയ്ക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു
വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ പേരയ്ക്ക സഹായിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാനും ഇത് സഹായകരമാണ്.
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു
പേരയ്ക്കയുടെ ഗ്ലൈസെമിക് സൂചിക കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് ഗുണകരമാണ്.
ശരീരഭാരം നിയന്ത്രിക്കുന്നു
കലോറി കുറവും നാരുകളും ജലാംശവും കൂടുതലുമായതിനാൽ പേരയ്ക്ക കഴിക്കുന്നത് വയർ നിറഞ്ഞതുപോലെ തോന്നാൻ സഹായിക്കും. ഇതിലൂടെ അമിതവിശപ്പ് കുറയുകയും ശരീരഭാരം നിയന്ത്രിക്കാനാകുകയും ചെയ്യും.
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
വിറ്റാമിൻ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിലെ ക്ഷീണം കുറയ്ക്കാനും സ്വാഭാവിക തിളക്കം നൽകാനും പേരയ്ക്ക സഹായിക്കും.
കൊളസ്‌ട്രോൾ കുറയ്ക്കുന്നു
പൊട്ടാസ്യം, നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനും രക്തസമ്മർദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കാനും പേരയ്ക്ക സഹായകരമാണ്.
