കുട്ടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ചില സൂപ്പർ ഫുഡുകൾ
കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും പോഷകസമൃദ്ധമായ ഭക്ഷണക്രമം അത്യന്തം പ്രധാനമാണ്.കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ഉൾപ്പെടുത്താവുന്ന ചില സൂപ്പർ ഫുഡുകൾ പരിചയപ്പെടാം.
വാഴപ്പഴം
കുഞ്ഞുങ്ങൾക്ക് ഉടച്ച വാഴപ്പഴം നൽകുന്നത് അവരുടെ ദഹനവ്യവസ്ഥ ആരോഗ്യകരമാക്കാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നിലനിർത്താനും സഹായിക്കും.
മുട്ട
മുട്ടയിൽ 70 കലോറിയും 6 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വളർച്ചയ്ക്കും വികാസത്തിനും ഫലപ്രദമാണ്. മുട്ടയിൽ ആരോഗ്യകരമായ അളവിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്
ചീര
വിളർച്ച തടയുന്നത് മുതൽ അവശ്യ വിറ്റാമിനുകൾ നൽകുന്നത് വരെ കുഞ്ഞിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു സൂപ്പർഫുഡായി ചീര കണക്കാക്കപ്പെടുന്നു
മധുരക്കിഴങ്ങ്
വിറ്റാമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് ബുദ്ധിവികാസത്തിന് സഹായിക്കുന്നു.
അവക്കാഡോ
ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ അവക്കാഡോ കുഞ്ഞുങ്ങൾക്ക് ധാരാളം ഗുണങ്ങൾ നൽകുന്നു. തലച്ചോറിന്റെയും കണ്ണിന്റെയും നാഡികളുടെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു.
പയറുവർഗങ്ങൾ
കാർബോഹൈഡ്രേറ്റ്, നാരുകൾ, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമായി പയറുവർഗങ്ങൾ കണക്കാക്കപ്പെടുന്നു, ഇത് കുഞ്ഞിന്റെ വളർച്ചയ്ക്ക് മാത്രമല്ല, ആരോഗ്യകരമായ മെറ്റബോളിസത്തിനും സഹായകമമാണ്
