മുണ്ടിനീര് വ്യാപനം ; ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
ചെവിക്ക് താഴെയുള്ള ഉമിനീർ ഗ്രന്ഥികളുടെ (പരോട്ടിഡ് ഗ്രന്ഥികൾ) വേദനാജനകമായ വീക്കത്തിന് കാരണമാകുന്ന ഒരു പകർച്ചവ്യാധിയാണ് മംപ്‌സ്. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ, വായുവിലേക്ക് തുള്ളികൾ പുറത്തുവിടുമ്പോഴോ, പ്രതലങ്ങളിൽ ഉമിനീർ പടരുമ്പോഴോ ആണ് മുണ്ടിനീര് വൈറസ് പടരുന്നത്. എംഎംആർ വാക്‌സിൻ വഴി എളുപ്പത്തിൽ തടയാം. രോഗകാരിയുമായുള്ള സമ്പർക്കത്തിന് ശേഷം സാധാരണയായി 12 മുതൽ 25 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.രോഗം ഭേദമാകാൻ എം.എം.ആർ വാക്‌സിനേഷൻ ഏറ്റവും ഫലപ്രദമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പ്രധാന ലക്ഷണങ്ങൾ:
താടിയുടെ ഭാഗത്ത് നീരുണ്ടാകുകയും വീർക്കുകയും ചെയ്യുക.
ശക്തമായ പനി, തലവേദന, പേശി വേദന.
അമിതമായ ക്ഷീണം.
ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും മുഖത്ത് അനുഭവപ്പെടുന്ന വേദനയും.
പ്രതിരോധവും ചികിത്സയും:
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം ഡോക്ടറുടെ സേവനം തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസത നിർദേശിച്ചു. പല്ലുവേദനയോ തൊണ്ടവേദനയോ ആണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിക്കരുത്.
വാക്‌സിനേഷൻ: എം.എം.ആർ വാക്‌സിൻ കൃത്യസമയത്ത് എടുക്കുക.
വ്യക്തിശുചിത്വം: കൈകൾ സോപ്പിട്ടു കഴുകുന്നതും ശുചിത്വം പാലിക്കുന്നതും രോഗപ്പകർച്ച കുറയ്ക്കാൻ സഹായിക്കും.
സമ്പർക്കം ഒഴിവാക്കുക: രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളിലോ പൊതുസ്ഥലങ്ങളിലോ വിടരുത്.
രോഗം ഗുരുതരമാകാതിരിക്കാൻ സമയബന്ധിതമായ ചികിത്സയും പ്രതിരോധ നടപടികളും മാതാപിതാക്കളും സ്‌കൂൾ അധിക്യറ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.
