സ്‌ട്രോക്കിനെ അകറ്റിനിർത്താം; ഭക്ഷണത്തിൽ ഈ മാറ്റങ്ങൾ വരുത്താം
സ്‌ട്രോക്ക് അപ്രതീക്ഷിതമായി സംഭവിക്കാമെങ്കിലും, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ അതിനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. പ്രത്യേകിച്ച് ഭക്ഷണക്രമത്തിന് ഇതിൽ പ്രധാന പങ്കുണ്ട്. രക്തസമ്മർദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ ചില ഭക്ഷണങ്ങൾ പതിവായി ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഗുണകരമാണ്. സ്‌ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് സ്‌ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കും
ഒലിവ് ഓയിൽ
ഒലിവ് ഓയിലിൽ ആന്റിഇൻഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
വാൽനട്ട്
വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
ഓറഞ്ച്
ഓറഞ്ചിൽ ധാരാളം ഫൈബറും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും
ചെറി
ചെറി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് രക്തക്കുഴലുകളെയും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
