ഒരു മാസം കൊണ്ട് കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇവ ശ്രദ്ധിക്കു
ചീത്ത കൊളസ്‌ട്രോൾ ഒരു മാസം കൊണ്ട് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രോസസിഡ് ഭക്ഷണങ്ങൾ ഒഴിവാക്കുക
ബർഗർ, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങളും ഡയറ്റിൽ നിന്നും ഒഴിവാക്കുക
എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക
ആദ്യം എണ്ണയിൽ പൊരിച്ച അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഒരു മാസം കൊണ്ട് കൊളസ്‌ട്രോൾ നിലയിലെ വ്യത്യാസം അറിയാൻ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നത്.
കാർബോഹൈട്രേറ്റിന്റെ അമിത ഉപയോഗം ഒഴിവാക്കുക
കാർബോഹൈട്രേറ്റിന്റെ അമിത ഉപയോഗവും ഒഴിവാക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും
റെഡ് മീറ്റിന്റെ അമിത ഉപയോഗം കുറയ്ക്കുക
റെഡ് മീറ്റിന്റെ അമിത ഉപയോഗവും പരമാവധി ഡയറ്റിൽ നിന്നും കുറയ്ക്കുക.
പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുക
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒരു മാസത്തേക്ക് ഡയറ്റിൽ നിന്ന് ഒഴിവാക്കി നോക്കൂ.
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടതും കൊളസ്‌ട്രോൾ കുറയ്ക്കാൻ പ്രധാനമാണ്
നാരുകളും ആരോഗ്യകരമായ കൊഴുപ്പും
നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇതിനായി ഓട്സ്, ഫ്‌ലക്‌സ് സീഡ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക.
വ്യായാമം
വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള പ്രധാന മർഗമാണ്.
പുകവലിയും മദ്യപാനവും ഒഴിവാക്കുക
പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.
സ്‌ട്രെസ്
സ്‌ട്രെസ് കുറയ്ക്കുന്നതും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
