ചർമ്മം എന്നും യുവത്വത്തോടെ സൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ദിവസവും കഴിക്കാം

  1. Home
  2. Health&Wellness

ചർമ്മം എന്നും യുവത്വത്തോടെ സൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ദിവസവും കഴിക്കാം

colagin 123


ഇന്ന് പലരും നേരിടുന്ന ഒരു ബുദ്ധിമുട്ടാണ് പ്രായക്കൂടുതല്‍. പ്രായം കുറവാണെങ്കിലും നമ്മുടെ ഭക്ഷണശീലവും മനസിക സമ്മർദ്ദവും വ്യായാമകുറവും നമുക്ക്  പ്രായക്കൂടുതല്‍ അനുഭവപ്പെടാൻ കാരണമാകും. ആഹാരത്തിൽ അധിക കരുതൽ നൽകിയാൽ  പ്രായത്തെ വെല്ലുന്ന ചർമ്മം സ്വന്തമാക്കാം. 

ജങ്ക് ഫുഡിന്‍റെയും പ്രോസസിഡ് ഭക്ഷണങ്ങളുടെയും അമിത ഉപയോഗവും പഞ്ചസാരയുടെ അമിത ഉപയോഗവുമൊക്കെ പ്രായക്കൂടുതല്‍ ഉണ്ടാവാൻ കാരണമാകും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്  പ്രധാനമാണ്.  വെള്ളം ധാരാളം കുടിക്കുക. വെയില്‍ ഏല്‍ക്കാതിരിക്കുക. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. 30 വയസിന് ശേഷം ശരീരത്തിന് സ്വയം കൊളാജിൻ ഉണ്ടാക്കാൻ കഴിയാതെ വരുന്നു. കൊളാജിൻ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ് ഇതിന് പോം വഴി. 

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. കൂടാതെ മുട്ടയില്‍ ബയോട്ടിനും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. സിട്രസ് ഫ്രൂട്ട്സാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.

ബെറി പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീരയിലെ വിറ്റാമിന്‍ എ, സി തുടങ്ങിയവയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ ഫാറ്റി ആസിഡും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, ചിയ സീഡുകള്‍, ഫ്ലാക്സ് സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.