വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ പഴങ്ങൾ ശീലമാക്കും

  1. Home
  2. Health&Wellness

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ പഴങ്ങൾ ശീലമാക്കും

image


ശരീരത്തിലെ വിഷാംശങ്ങൾ പുറത്താക്കുന്നതിലും ദ്രാവകങ്ങളുടെ സമതുലിതാവസ്ഥ നിലനിർത്തുന്നതിലും വൃക്കകൾക്ക് നിർണായക പങ്കുണ്ട്. വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ശരിയായ ഭക്ഷണശീലങ്ങൾ അത്യാവശ്യമാണ്. ചില പഴങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും രോഗങ്ങൾ തടയാനും സഹായിക്കും.വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പഴങ്ങൾ ഇവയാണ് 


ബ്ലൂബെറി

ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും വൃക്കയിലെ വീക്കം തടയാനും സഹായിക്കും


ക്രാൻബെറി

യൂറിനറി ഇൻഫെക്ഷൻ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ക്രാൻബെറി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്


ആപ്പിൾ

ആപ്പിളിൽ ധാരാളം ഫൈബറും വിറ്റാമിൻ സിയും ആന്റിഇൻഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു

ചുവന്ന മുന്തിരി

ചുവന്ന മുന്തിരിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും ഫ്‌ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയാനും ഓക്‌സസിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.

മാതളം

മാതളത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിനും, പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വൃക്കകളെ സംരക്ഷിക്കുന്നു.