അറിയാതെ ചെയ്യുന്ന ഈ ഭക്ഷണശീലങ്ങൾ ക്യാൻസർ അപകടസാധ്യത വർദ്ധിപ്പിക്കും

  1. Home
  2. Health&Wellness

അറിയാതെ ചെയ്യുന്ന ഈ ഭക്ഷണശീലങ്ങൾ ക്യാൻസർ അപകടസാധ്യത വർദ്ധിപ്പിക്കും

image


ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്നു എന്ന് കരുതുന്ന പലരും ദിനംപ്രതി പിന്തുടരുന്ന ചില ഭക്ഷണശീലങ്ങൾ ദീർഘകാലത്ത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക്, പ്രത്യേകിച്ച് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് വഴിവെക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. പാചകശീലങ്ങളിൽ നിന്ന് ഭക്ഷണം സൂക്ഷിക്കുന്ന രീതിവരെ ഉള്ള ചില തെറ്റുകൾ ശരീരത്തിൽ ഡിഎൻഎ നാശവും ഹോർമോൺ വ്യതിയാനങ്ങളും സൃഷ്ടിച്ച് ക്യാൻസർ സാധ്യത കൂട്ടുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അത്തരത്തിൽ ക്യാൻസർ അപകടസാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് സാധാരണ ഭക്ഷണശീലങ്ങൾ ഇവയാണ്.

  1. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നത്
    • ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി പാചകത്തിന് ഉപയോഗിക്കുന്നത് ക്യാൻസർ സാധ്യത കൂട്ടുന്ന ശീലമാണ്. എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോൾ ആൽഡിഹൈഡുകൾ, ധ്രുവ സംയുക്തങ്ങൾ എന്നിവ രൂപപ്പെടുന്നു. ഉത്പാദിപ്പിക്കുന്നു. ഇത് ഡിഎൻഎ നാശത്തിനും വീക്കത്തിനും കാരണമാകുന്നു. ആവർത്തിച്ച് ചൂടാക്കിയ എണ്ണകൾ ശരീരത്തിൽ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് മാർക്കറുകൾ വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ഉയർന്ന ചൂടിൽ പാചകം ചെയ്യുമ്പോൾ അനാരോഗ്യകരമായ കൊഴുപ്പിന് ഇടയാക്കും.
  2. അമിതമായി ഗ്രിൽ ചെയ്ത ഭക്ഷണങ്ങൾ
    • അമിതമായി ഗ്രിൽ ചെയ്തതോ കത്തിച്ച ഭക്ഷണങ്ങളോ ആരോഗ്യത്തിന് ദോഷകരമാണ്. കാരണം, അത് ഹെറ്ററോസൈക്ലിക് അമിനുകളും (HCAs) പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) ഉണ്ടാക്കുന്നു. Polycyclic Aromatic Hydrocarbons ക്യാൻസറിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. പ്രത്യേകിച്ച് കൊളോറെക്ടൽ, പാൻക്രിയാറ്റിക് ക്യാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
  3. സോസേജുകൾ, ബേക്കൺ പോലുള്ള സംസ്‌കരിച്ച മാംസം
    • ദിവസേന ചെറിയ അളവിൽ പോലും സോസേജുകൾ, ബേക്കൺ പോലുള്ള സംസ്‌കരിച്ച മാംസം കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കും. നൈട്രൈറ്റുകൾ, നൈട്രേറ്റുകൾ തുടങ്ങിയ പ്രിസർവേറ്റീവുകൾ ശരീരത്തിൽ എൻ-നൈട്രോസോ സംയുക്തങ്ങളായി മാറുന്നു. ഒരു ദിവസം 50 ഗ്രാം സംസ്‌കരിച്ച മാംസം കഴിക്കുന്നത് വൻകുടൽ ക്യാൻസർ സാധ്യത ഗണ്യമായി ഉയർത്തുന്നതായി പഠനങ്ങൾ പറയുന്നു.
  4. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ
    • അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളെ ഉയർന്ന ക്യാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം പതിവായി കഴിക്കുമ്പോൾ കുടൽ തടസ്സത്തെ ദുർബലപ്പെടുത്തുകയും ഉപാപചയ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും.
  5. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുകയും ചൂടാക്കുകയും ചെയ്യുന്നത്പ്ലാ
    • സ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുകയോ ചൂടാക്കുകയോ ചെയ്യുന്നത് BPA, ഫ്താലേറ്റുകൾ തുടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കടക്കാൻ ഇടയാക്കും. ദീർഘകാലം ഇതിന് വിധേയമാകുന്നത് ഹോർമോൺ സംബന്ധമായ ക്യാൻസറുകളുടെ സാധ്യത ഉയർത്താം. പ്ലാസ്റ്റിക്കിൽ ചൂടാക്കിയ ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലും മൂത്രത്തിലും ഇത്തരം രാസവസ്തുക്കളുടെ അളവ് ഗണ്യമായി വർദ്ധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.