കരളിന് നല്ലതായി കരുതപ്പെടുന്ന പച്ചക്കറികൾ
പാവയ്ക്ക
പ്രമേഹം നിയന്ത്രിക്കാൻ പാവയ്ക്ക കഴിക്കുന്നത് ഗുണകരമാണ്. ഇത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാൻ സഹായിക്കുന്നു. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ടിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ചീര
ആന്റി ഓക്‌സിഡന്റുകൾ ധാരാളമുള്ളതിനാൽ കരളിന്റെ സംരക്ഷണത്തിന് സഹായിക്കുന്നു.
കാരറ്റ്
ബീറ്റാകാരോട്ടീൻ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ബ്രൊക്കോളി
ബ്രൊക്കോളി, കോളിഫ്‌ലവർ, ക്യാബേജ് തുടങ്ങിയ പച്ചക്കറികളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.
വെളുത്തുള്ളി
കരളിലെ എൻസൈമുകൾ സജീവമാക്കാൻ സഹായിക്കുന്ന സൾഫർ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
