അടുക്കള സ്‌പോഞ്ച് ഉപയോഗിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക
അടുക്കള സ്‌പോഞ്ചുകൾ അഴുക്കും അണുക്കളും വേഗത്തിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതിനാൽ അടുക്കള സ്‌പോഞ്ച് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് അനിവാര്യമാണ്
ദുർഗന്ധം ഉണ്ടാകുന്നത് സ്‌പോഞ്ച് മാറ്റേണ്ടതിന്റെ പ്രധാന സൂചനകളിലൊന്നാണ്.സ്‌പോഞ്ചിൽ നിന്ന് ദുർഗന്ധം വരുന്നുണ്ടെങ്കിൽ അതിൽ അഴുക്കും അണുക്കളും അടിഞ്ഞുകൂടിയതായി മനസ്സിലാക്കാം. ഇത്തരം സാഹചര്യങ്ങളിൽ സ്‌പോഞ്ച് ഉടൻ മാറ്റുന്നത് ആരോഗ്യപരമായി സുരക്ഷിതമാണ്.കീറൽ, കറപിടിക്കൽ, രൂപഭംഗം നഷ്ടപ്പെടൽ തുടങ്ങിയ കേടുപാടുകളും സ്‌പോഞ്ചിന്റെ ഉപയോഗയോഗ്യത അവസാനിച്ചതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം സ്‌പോഞ്ചുകൾ തുടർന്നും ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകാം.
സ്‌പോഞ്ച് ഇടയ്ക്കിടെ ചൂടുവെള്ളത്തിൽ മുക്കുകയോ ശരിയായ രീതിയിൽ ശുചീകരിക്കുകയോ ചെയ്ത് അണുക്കളെ കുറയ്ക്കാം. പാത്രം കഴുകാനും അടുക്കള വൃത്തിയാക്കാനും ഒരേ സ്‌പോഞ്ച് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
സുരക്ഷിതമായ ആരോഗ്യപരമായ അടുക്കള ശുചിത്വത്തിനായി രണ്ട് ആഴ്ച കൂടുമ്പോൾ സ്‌പോഞ്ച് മാറ്റുന്നത് ഉചിതമാണെന്നും വിദഗ്ധർ നിർദേശിക്കുന്നു.
