മുംബയിൽ ഏഴാമത്തെ വീട് സ്വന്തമാക്കി അമിതാഭ് ബച്ചൻ, വില 14 കോടിക്ക് മുകളിൽ

  1. Home
  2. Homestyle

മുംബയിൽ ഏഴാമത്തെ വീട് സ്വന്തമാക്കി അമിതാഭ് ബച്ചൻ, വില 14 കോടിക്ക് മുകളിൽ

home


ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ വീടുകളുടെ പട്ടികയിലേക്ക് ഒന്നുകൂടി. മുംബയിൽ ഏഴാമത്തെ വീട് സ്വന്തമാക്കിയിരിക്കുകയാണ് ബച്ചൻ. പാർത്ഥിനോൺ സൊസൈറ്റി കെട്ടിടത്തിന്റെ 31-ാം നിലയിലെ അപ്പാർട്ട്‌മെന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 

12000 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റാണിത്. നാലു കിടപ്പുമുറികളാണ് ഇവിടുത്തെ അപ്പാർട്ട്‌മെന്റുകളിൽ ഉള്ളത്. പ്രത്യേക പൂജാമുറിയും ഒരുക്കിയിട്ടുണ്ട്. അറബിക്കടലിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ വലിയ ബാൽക്കണിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജിം, സ്വിമ്മിംഗ്പൂൾ, വിശാലമായ പൂന്തോട്ടം, യോഗ റൂം, മിനി തിയേറ്റർ, ബാർബേക്യു പിറ്റ്, സ്പാ ഇങ്ങനെ നിരവധി ആഡംബര സൗകര്യങ്ങളാണ് താമസക്കാർക്കായി പാർഥിനോൺ കെട്ടിടത്തിൽ ഒരുങ്ങിയിരിക്കുന്നത്. 

അപ്പാർട്ട്‌മെന്റിന്റെ വിലയെ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല. എന്നാൽ 14 കോടി മുതൽ മുകളിലേക്കാണ് ഇവിടുത്തെ ഫ്‌ലാറ്റുകളുടെ വില. 2021 ലാണ് താരം അവസാനമായി മുംബൈയിൽ ഒരു വീട് സ്വന്തമാക്കിയത്. അന്ധേരിയിലെ അറ്റ്‌ലാൻഡിസ് എന്ന 34 നില കെട്ടിടത്തിലെ 27 - 28 നിലകളിലായി സ്ഥിതിചെയ്യുന്ന ഡ്യൂപ്ലക്‌സ് അപ്പാർട്ട്‌മെന്റാണ് അത്. 31 കോടി മുടക്കിയാണ് ബിഗ് ബി അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയിരുന്നത്.