പാത്രം കഴുകൽ എന്ന തലവേദന പരിഹരിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

  1. Home
  2. Homestyle

പാത്രം കഴുകൽ എന്ന തലവേദന പരിഹരിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

പാത്രം കഴുകൽ എന്ന തലവേദന പരിഹരിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി


Lifestyle

ചെയ്താലും ചെയ്താലും തീരാത്ത ജോലിയാണ് പാത്രം കഴുകൽ. രാവിലെ മുതൽ രാത്രി വരെ ഉപയോഗിക്കുന്ന പ്ലേറ്റ് മുതൽ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്ന പാത്രങ്ങൾ വരെ ഓരോ തവണയും കഴുകേണ്ടി വരും. ഇത് വലിയ മിനക്കേടാണെന്നാണ് പതിവ് പരാതി. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാത്രം കഴുകുന്ന പരിപാടി വളരെ എളുപ്പത്തിൽ ചെയ്യാം. 

കഴുകാനുള്ള മുഴുവൻ പാത്രങ്ങളും സിങ്കിനുള്ളിൽ എടുത്തിടരുത്. ഇത് പാത്രങ്ങൾ കുമിഞ്ഞു കൂടി ഇടം ഇല്ലാതാക്കും. വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് സിങ്ക്. വിനാഗിരി, ബേക്കിംഗ് സോഡ അല്ലെങ്കിൽ ആൽക്കഹോൾ ഇതിൽ ഇതു വേണമെങ്കിലും സിങ്കിൽ ഒഴിച്ച് ഉരച്ചുകഴുകിയാൽ സിങ്ക് മിന്നിതിളങ്ങും. ഒപ്പം ദുർഗന്ധവും ഉണ്ടാകില്ല.

ലാക്ടിക് ആസിഡ് അടങ്ങിയ സോപ്പ് തിരഞ്ഞെടുത്താൽ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാം. ലൗറാമൈൻ ഓക്സൈഡ് അടങ്ങിയ സോപ്പുകൾ വഴുവഴുപ്പ് നീക്കം ചെയ്യാനും എളുപ്പം സഹായിക്കും.

പാത്രങ്ങൾ എളുപ്പം കഴുകാൻ ഉള്ള മറ്റൊരു തന്ത്രമാണ് ഭക്ഷണം കഴിച്ച ശേഷം അല്പസമയം പാത്രം വെള്ളത്തിൽ കുതിർത്ത ശേഷം കഴുകുക എന്നത്. അടി കരിഞ്ഞ പാത്രങ്ങൾ രാത്രിയിൽ ഉപ്പ് വെള്ളത്തിൽ മുക്കി വയ്ക്കുക. പിന്നീട് വെള്ളം ചൂടാക്കി ഒഴിച്ച് കഴുകിയാൽ പാത്രം എളുപ്പം വൃത്തിയാവും. അല്ലെങ്കിൽ ഒരു ടീസ്പൂൺ അല്ലെങ്കിൽ ടേബിൾ സ്പൂൺ ബ്ലീച്ച് ചേർത്ത വെള്ളത്തിൽ പാത്രം മുക്കി വയ്ക്കുക. ഡിഷ് സ്പോഞ്ച് വൃത്തിയാക്കാനും സിങ്ക് കഴുകാനും ഈ വെള്ളം ഉപയോഗിക്കാം. 

നല്ല ശക്തിയായി വെള്ളം ഒഴിച്ച് കഴുകിയാൽ പാത്രങ്ങൾ വേഗം വൃത്തിയാകും. നേർത്ത ജലപ്രവാഹമുള്ള പൈപ്പിന് ചുവട്ടിൽ പിടിച്ചു കഴുകിയാൽ സമയം ധാരാളം എടുക്കും നല്ലയിനം സ്‌ക്രബ് വേണം പാത്രം കഴുകാൻ ഉപയോഗിക്കാൻ. ഒന്നോ രണ്ടോ ഉപയോഗത്തിന് ശേഷം കുതിർന്നു വീഴുന്ന ടൈപ്പ് സ്‌ക്രബ് വാങ്ങിയാൽ പാത്രം വൃത്തിയാകില്ല.

English Summary : dish washing can be easily fixed