വീട്ടിൽ കൊതുകും ഈച്ചയും കൂടുതലാണോ? എങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ

  1. Home
  2. Homestyle

വീട്ടിൽ കൊതുകും ഈച്ചയും കൂടുതലാണോ? എങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ

tips


കോളറ, വയറുകടി, ടൈഫോയ്ഡ്, അതിസാരം തുടങ്ങി പല മാരകരോഗങ്ങളും പടര്‍ന്നു പിടിക്കാൻ ഒരു ഈച്ച മാത്രം മതിയാകും. അടുച്ചുകൊള്ളാൻ പോലും കിട്ടാത്ത ഈച്ചയെ എങ്ങനെ വീട്ടിൽ നിന്നും പറപറത്താമെന്ന് നോക്കാം. അതിനുവേണ്ടി ചെയ്യാൻ കഴിയുന്ന പൊടികൈകൾ ഇവയാണ്.

- കർപ്പൂരം കത്തുന്നതിന്റെ പുകയടിച്ചാൽ ഈച്ച പിന്നെ ആ പരിസരത്തേക്ക് വരില്ല. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും സ്ഥലങ്ങളും തുടയ്ക്കുന്നതും നല്ലതാണ്. 
- തുളസിയുടെ ഇല നല്ലപോലെ കശക്കി പലയിടത്തു വെയ്ക്കുന്നത് ഈച്ചയെ അകറ്റാൻ സഹായിക്കും. 
- ശര്‍ക്കരയോ പഞ്ചസാര ലായനിയോ പഴം നല്ലപോല ഉടച്ചിളക്കി കുപ്പിയിലിട്ടു വെള്ളമൊഴിച്ചതോ പൈനാപ്പിളിട്ട് വെള്ളമൊഴിച്ചതോ ഈച്ചക്കെണിയായി ഉപയോഗിക്കാം 
- കര്‍പ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല് എന്നിവയ്‌ക്കെല്ലാം ഈച്ചകളെ തുരത്താനുള്ള കഴിവുണ്ട്
- ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ വേഗത്തില്‍ അകറ്റാനാവും. വിനെഗര്‍ ഒരു പാത്രത്തിലെടുത്ത്, ലിക്വിഡ് ഡിറ്റര്‍ജന്റ് ചേർത്ത് ഉപയോഗിച്ചാൽ ഇതിന്റെ ഗന്ധം ഈച്ചകളെ ഇവയിലെക്ക് ആകര്‍ഷിച്ചു ഇല്ലാതാക്കും. 

ഈച്ചയെ പോലെത്തന്നെ നിരവധി രോഗങ്ങൾക്ക് കരണക്കാരനാണ് കൊതുക്. ചിക്കന്‍ ഗുനിയ, ഡെങ്കി പനി, മലേറിയ എന്ന് തുടങ്ങിയ രോഗങ്ങളെല്ലാം കൊതുകിലൂടെയാണ് പകരുന്നത്. കൊതുകുകളെ വീടുകളിൽ നിന്ന് തുരത്താനും ഇതുപോലുള്ള ചെറിയ പൊടികൈകൾ ചെയ്താൽ മതിയാകും. 

- വീട്ടില്‍ നിന്നും കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കെട്ടികിടക്കുന്ന വെള്ളം , മലിനജലം , പാട്ടകളിലും മറ്റും വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ഇതെല്ലം ഒഴിവാക്കി വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കണം
- ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ ഓടിക്കാന്‍ നല്ലതാണ്. 
- കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചപ്പുല്ല് എണ്ണ ഒഴിച്ച തിരികള്‍ കത്തിച്ച് റാന്തല്‍ മുറ്റത്ത് വയ്ക്കുക. ഡങ്കിപനി വരുത്തുന്ന കൊതുകളെ നശിപ്പിക്കാന്‍ ഇഞ്ചപുല്ലു നല്ലതാണ്.
- കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റും. 
- കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യാം. 
- കൊതുകിന്റെ ശത്രു ആണ് വേപ്പെണ്ണ. ഇത് നന്നായി നേര്‍പ്പിച്ചു വീടിനുള്ളില്‍ സ്പ്രേ ചെയ്യുകയാണ് വേണ്ടത്.
- പല ജീവജാലങ്ങള്‍ക്കും ഇഷ്ടം ഇല്ലാത്ത മണമാണ് ബന്തിയുടെത്. ഇവ കൊതുകുകളെയും മുഞ്ഞ പോലെയുള്ള കീടങ്ങളെയും നശിപ്പിക്കാന്‍ സഹായിക്കും. ബന്തിയില്‍ തന്നെ ആഫ്രിക്കന്‍, ഫ്രഞ്ച് എന്നിങ്ങനെ രണ്ട് തരം സസ്യങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൊതുകുകളെ അകറ്റാന്‍ ഫലപ്രദമാണ്. അതുപോലെ വേപ്പ്, പപ്പായ ഇഞ്ചി, പുതിന, തുളസി എന്നിവ വീട്ടിനോട് ചേര്‍ത്ത് നടുന്നത് പ്രാണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നതാണ്.