ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരാറുണ്ടോ; ഈ സിംപിൾ ട്രിക്ക് ട്രൈ ചെയ്യൂ
ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരാറുണ്ട്. അത് ഉള്ളി അരിയാൻ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉള്ളി അരിഞ്ഞ് കരയാൻ താൽപര്യമില്ലാത്തവർക്കായി ഒരു കിടിലൻ ടിപുമായി രംഗത്തെത്തിയിരിക്കുയാണ് ട്രിന മിഷേൽ എന്ന വീട്ടമ്മ.ടിഷ്യു പേപ്പർ ഉപയോഗിച്ച് ഉള്ളിയെ പ്രതിരോധിക്കാമെന്നാണ് ട്രിന പറയുന്നത്. ഉള്ളി അരിയുന്ന ചോപിംഗ് ബോർഡിനടുത്ത് കുറച്ച് ടിഷ്യു പേപ്പർ നനച്ചു വയക്കുകയാണ് വേണ്ടത്.
ഇതുവഴി ഉള്ളി അരിയുമ്പോൾ അതിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന രാസവസ്തു ടിഷ്യുവിലേക്ക് വലിച്ചെടുക്കപ്പെടും. കാരണം നമ്മുടെ ശരീരത്തിനോടടുത്തുള്ള ഈർപ്പമുള്ള ഇടത്തേക്കാണ് ഈ രാസവസ്തു ആകർഷിക്കപ്പെടുന്നത്. അതിനാലാണ് ഉള്ളി അരിയുമ്പോൾ അത് കണ്ണിൽ പുകച്ചിലും നീരുമുണ്ടാക്കുന്നത്. ഇതൊഴിവാക്കാനാണ് നനഞ്ഞ ടിഷ്യു പേപ്പർ വയ്ക്കുന്നതെന്നാണ് ട്രിനയുടെ ഭാഷ്യം.
English Summary : how to cut onion without crying
