അടുക്കളയിൽ പാറ്റ ശല്യമാണോ, തുരത്താം; ഈ വഴികൾ പരീക്ഷിച്ച് നോക്കൂ

  1. Home
  2. Homestyle

അടുക്കളയിൽ പാറ്റ ശല്യമാണോ, തുരത്താം; ഈ വഴികൾ പരീക്ഷിച്ച് നോക്കൂ

അടുക്കളയിൽ പാറ്റ ശല്യമാണോ, തുരത്താം; ഈ വഴികൾ പരീക്ഷിച്ച് നോക്കൂ


Lifestyle

വീടിന്റെ മുക്കിലും മൂലയിലും വന്നിരിക്കുന്ന പാറ്റകൾ നിരവധി രോഗങ്ങൾ പരത്തുന്നതിനു കാരണമാകുന്നുണ്ട്. പാറ്റകളെ തുരത്താൻ വിവിധ കമ്പനികളുടെ മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ആ മരുന്നുകൾ മനുഷ്യനും ഹാനികരമാണ്.

എന്നാൽ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത വിധം പാറ്റകളെ വീടുകളിൽ നിന്ന് തുരത്താൻ ചില നുറുങ്ങു വിദ്യകളുണ്ട്. 

വെള്ളം കെട്ടി നിൽക്കുന്നതും ലീക്കാവുന്നതും പാറ്റകളെ വളർത്തുന്ന ഘടകങ്ങളാണ് . അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ പാറ്റകളെ അകറ്റാം. 

അടുക്കളയിൽ ആഹാര മാലിന്യങ്ങൾ ഏറെനേരം വയ്ക്കരുത്. കാലപ്പഴക്കം വന്നവയെല്ലാം പുറന്തള്ളണം. തറയും വീടിന്റെ അരികും മുക്കും മൂലയും വൃത്തിയായി തുടയ്ക്കണം. തറ തുടയ്ക്കുമ്പോൾ ഫിനോയിലോ ഡെറ്റോളോ ഉപയോഗിക്കുന്നതാണ് നല്ലത്.

പാറ്റയെ അകറ്റാൻ പ്രകൃതിദത്തമായ മാർഗങ്ങളും ഉപയോഗിക്കാറുണ്ട്. വയനയില ഒരു പാത്രത്തിൽ ഇട്ട് അടുക്കളയിൽ വച്ചാൽ പാറ്റശല്യം ഒഴിവാക്കാം പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെൽഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും ഫലം ചെയ്യും. വീട്ടിൽ പാറ്റ കൂടുതലായി ഉള്ള സ്ഥലങ്ങളിൽ വയനയില മുറിച്ച് ഇടുക. വയനയിലയുടെ ഗന്ധം പാറ്റകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ അവ ആ പ്രദേശത്ത് നിൽക്കില്ല. പനിക്കൂർക്കയുടെ ഇലയും ഇതേരീതിയിൽ ഉപയോഗിക്കാം. ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുന്നതും പാറ്റയെ അകറ്റും. 

ഷെൽഫുകളിൽ നിന്ന് ഉപയോഗ ശൂന്യമായ സാധനങ്ങൾ തീർത്തും ഒഴിവാക്കണം. വെള്ളം ലഭിക്കാതെ ഒരാഴ്ചയിലധികം പാറ്റകൾക്ക് ജീവിക്കാനാകില്ല. അതിനാൽ വീട്ടിനകത്ത് വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ബേക്കിംഗ് സോഡയും പഞ്ചസാരയും കൂട്ടിക്കലർത്തി അടുക്കളയിൽ ഇടുന്നത് പാറ്റശല്യത്തെ അകറ്റി നിർത്തും.

English Summary : remedies that prevent cockroaches in kitchen