പത്താമത് അൽ ദൈദ് ഈന്തപ്പഴ ഫെസ്റ്റിവൽ ജൂലൈ 23 മുതൽ എക്സ്പോ അൽ ദൈദിൽ

  1. Home
  2. International

പത്താമത് അൽ ദൈദ് ഈന്തപ്പഴ ഫെസ്റ്റിവൽ ജൂലൈ 23 മുതൽ എക്സ്പോ അൽ ദൈദിൽ

al dhaid


യു.എ.ഇയിലെ നൂറുകണക്കിന് ഈന്തപ്പന കർഷകരും ഈന്തപ്പഴ ഉൽപാദകരും ഒത്തുചേരുന്ന പത്താമത് ‘അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ’ ജൂലൈ 23 മുതൽ 26 വരെ എക്സ്പോ അൽ ദൈദിൽ നടക്കുമെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (SCCI) അറിയിച്ചു.

യു.എ.ഇയുടെ പരമ്പരാഗത പൈതൃകം സംരക്ഷിക്കുന്നതിനും സുസ്ഥിര കാർഷിക വളർച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള സുപ്രധാന വേദിയായിരിക്കും മേളയുടെ ഈ പത്താം പതിപ്പെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തെ ഈന്തപ്പഴ ഉൽപാദകരെയും ഈ രംഗത്തെ വിദഗ്ധരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ഈ മേള വലിയ പങ്കുവഹിച്ചതായി എസ്.സി.സി.ഐ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവാദി പറഞ്ഞു. പ്രാദേശിക കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള മികച്ച അവസരമാണ് മേളയിലൂടെ ഒരുങ്ങുന്നത്.