കുവൈത്തിലെ 118 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി, മൂന്ന് പേർ അറസ്റ്റിൽ

  1. Home
  2. International

കുവൈത്തിലെ 118 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി, മൂന്ന് പേർ അറസ്റ്റിൽ

kuwait


കുവൈത്തിലെ വിവിധ ഹൈവേകളിൽ ട്രാഫിക് ഡയറക്ടറേറ്റ് നടത്തിയ മൊബൈൽ റഡാർ പരിശോധനയിൽ 118 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, വാറന്റ് ഇഷ്യു ചെയ്തിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപ്പറേഷൻസ് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ജനറൽ ജമാൽ അൽ-ഫൗദാരിയും നിരവധി ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാരും ചേർന്നാണ് ഈ നടപടിയെടുത്തത്.

ട്രാഫിക് അവബോധ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ-ഇസ്സ പറഞ്ഞതനുസരിച്ച്, ഈ കാമ്പയിൻ വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള വകുപ്പിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, അമിത വേ?ഗത്തിലുള്ള വാഹനങ്ങൾ നിരീക്ഷിക്കാൻ മൊബൈൽ റഡാർ ഉപകരണങ്ങൾ ഉപയോഗിച്ചു.

ഈ ഓപ്പറേഷനിൽ, അധികൃതർ ആവശ്യപ്പെട്ട ഒരു വാഹനം ട്രാഫിക് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു, ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് മറ്റൊരു വാഹനം കസ്റ്റഡിയിലെടുത്തു, കൂടുതൽ അന്വേഷണത്തിനായി ഒരാളെ കസ്റ്റഡിയിലെടുത്തു. കേണൽ അൽ-ഇസ്സ, ഇത്തരം ട്രാഫിക് കാമ്പയിനുകൾ ഇനിയും പതിവായി തുടരുമെന്ന് അറിയിച്ചു. എല്ലാ റോഡ് ഉപയോക്താക്കളും വേഗപരിധി പാലിക്കണമെന്നും ട്രാഫിക് പൊലിസുമായി സഹകരിക്കണമെന്നും അറിയിച്ചു.