കനത്ത മഴ; ആമസോണിൽ ചെറുവിമാനം തകർന്നുവീണു, 14 മരണം

  1. Home
  2. International

കനത്ത മഴ; ആമസോണിൽ ചെറുവിമാനം തകർന്നുവീണു, 14 മരണം

plane crash


ആമസോണിൽ ചെറുവിമാനം തകർന്നുവീണ് 14 പേർ മരിച്ചു. 12 വിനോദസഞ്ചാരികളും 2 ജീവനക്കാരുമാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് വിമാനം, ബാർസലോസ് പ്രവിശ്യയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവേ റൺവേയിൽനിന്നു തെന്നിമാറി അപകടത്തിൽപ്പെടുകയായിരുന്നു. മഴയിൽ കാഴ്ചക്കുറവുണ്ടായതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ബ്രസീൽ പൗരന്മാരാണ് മരിച്ചവർ. ഇവർ വിനോദസഞ്ചാരത്തിന്റെ ഭാഗമായി മീൻപിടിക്കുന്നതിനായി മനോസിൽനിന്നു ബാർസലോസിലേക്ക് വരുമ്പോഴായിരുന്നു അപകടം. ബ്രസീലിയൻ വിമാന നിർമാതാക്കളായ എംബ്രേറിന്റെ ഇരട്ട എൻജിൻ വിമാനം ഇഎംബി 110 ആണ് അപകടത്തിൽപ്പെട്ടത്.