അജ്മാനിൽ കാഴ്ച, കേൾവി വൈകല്യമുള്ളവർക്ക് 18 പ്രത്യേക വാഹനങ്ങൾ

  1. Home
  2. International

അജ്മാനിൽ കാഴ്ച, കേൾവി വൈകല്യമുള്ളവർക്ക് 18 പ്രത്യേക വാഹനങ്ങൾ

car


കാഴ്ച, കേൾവി വൈകല്യമുള്ള നിശ്ചയദാർഢ്യക്കാർക്കായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഫ്രാഞ്ചൈസി കമ്പനികളുമായി സഹകരിച്ച് 18 പ്രത്യേക വാഹനങ്ങൾ സജ്ജമാക്കുന്നു. സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി. പ്രത്യേക സജ്ജീകരണങ്ങളുള്ള ഈ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് യാത്രാക്കൂലിയിൽ 50 ശതമാനം ഇളവും ലഭിക്കും.

ആവശ്യമായ ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണ് വാഹനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ സാമി അലി അൽ ജല്ലാഫ് അറിയിച്ചു. ഈ സേവനം ആവശ്യമുള്ളവർക്ക് 600599997 എന്ന നമ്പറിൽ ബുക്കിങ് ആൻഡ് ഡിസ്പാച്ച് സെന്ററുമായി ബന്ധപ്പെട്ട് വാഹനം ബുക്ക് ചെയ്യാവുന്നതാണ്.