ഭരണ മികവിന്റെ 20 വർഷങ്ങൾ;ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ഭരണമേറ്റിട്ട് രണ്ട് പതിറ്റാണ്ട്
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഭരണമേറ്റിട്ട് രണ്ട് പതിറ്റാണ്ട് പൂർത്തിയാകുകയാണ്. 2006 ജനുവരി നാലിലാണ് ശൈഖ് മുഹമ്മദ് ദുബായിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്.കേവലം വാർഷികാഘോഷങ്ങളിൽ ഒതുങ്ങാതെ, ഓരോ വർഷവും ഈ ദിനത്തെ ജനക്ഷേമത്തിനായുള്ള പുതിയ പദ്ധതികളുടെ തുടക്കമായി മാറ്റുന്ന വേറിട്ട രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.
കഴിഞ്ഞ 20 വർഷം കൊണ്ട് നിരവധി പദ്ധതികളാണ് അദ്ദേഹം ദുബായിൽ നടപ്പിലാക്കിയത്.ബഹിരാകാശ പര്യവേഷണം മുതൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ദുബായ് മെട്രോ, ബുർജ് ഖലീഫ, ദുബായ് ഗ്രീൻ വിഷൻ, മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ്, സ്മാർട് പോലീസ് സ്റ്റേഷനുകൾ, ഗോൾഡൻ വിസ പ്രോഗ്രാം, ദേശീയ ഭവന പദ്ധതികൾ, മുഹമ്മദ് ബിൻ റാഷിദ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ട്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം, യുഎഇ ചൊവ്വ ദൗത്യം, ബ്ലൂവാട്ടേഴ്സ് ദ്വീപ്, ദുബായ് കെയേഴ്സ് എന്നിവ അദ്ദേഹത്തിന്റെ ഭരണ മികവിന്റെ ഏറ്റവും വലിയ തെളിവുകളാണ്
