ചൈനയില്‍ ബസ് അപകടത്തില്‍ 27 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

  1. Home
  2. International

ചൈനയില്‍ ബസ് അപകടത്തില്‍ 27 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

bus accident


തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഞായറാഴ്ചയുണ്ടായ ബസ് അപകടത്തില്‍ 27 പേര്‍ മരിച്ചു. ഗുയാങ്ങില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള സന്ദു കൗണ്ടിയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ റോഡ് അപകടമാണിതെന്ന് പൊലീസ് പറഞ്ഞു

47 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 20 പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. പര്‍വതപ്രദേശമായ സന്ദു കൗണ്ടിയില്‍ നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് ബസ് കുത്തനെ മറിയുകയായിരുന്നുവെന്നാണ് വിവരം.