32-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ നാലുമുതൽ
32-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് (DSF) ഡിസംബർ നാല് മുതൽ തുടക്കമാകുന്നു. ജനപ്രിയ സംഗീത കച്ചേരികൾ, വിസ്മയിപ്പിക്കുന്ന ഡ്രോൺ ഷോകൾ, ലൈറ്റ് ഡിസ്‌പ്ലേകൾ, മികച്ച ഷോപ്പിങ് ഓഫറുകൾ എന്നിവയോടെ 45 ദിവസം നീണ്ടുനിൽക്കും. 2027 ജനുവരി 17 വരെയാണ് ഡിഎസ്എഫ് ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത ഗായകൻ റാശിദ് അൽ മജീദ് ഉദ്ഘാടനദിനത്തിലും അന്താരാഷ്ട്ര ഡി.ജെ സ്റ്റീവ് ഓക്കി ഡിസംബർ അഞ്ചിനും കോക്ക കോള അറീനയിൽ പരിപാടികൾ അവതരിപ്പിക്കും. കൂടാതെ, ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ഹത്ത വാഡി ഹബ്ബിൽ ഒരുക്കുന്ന പ്രത്യേക കാൻഡിൽ ലൈറ്റ് സംഗീത പരിപാടി സന്ദർശകർക്ക് സൗജന്യമായി ആസ്വദിക്കാം.
ഡിസംബർ അഞ്ചുമുതൽ ദി ബീച്ച് ജെ.ബി.ആർ, ബ്ലൂവാട്ടേഴ്‌സ് ഐലൻഡ് വേദിയിൽ ദിവസവും രാത്രി വിസ്മയകരമായ ലൈറ്റ് ആൻഡ് ഡ്രോൺ ഷോകൾ അരങ്ങേറും. രണ്ട് ഡ്രോൺ ഷോകൾ, ലേസർ ഡിസ്‌പ്ലേകൾ, ലേസർ മാപ്പിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റാണ് (ഡി.എഫ.ആർ.ഇ) മേള സംഘടിപ്പിക്കുന്നത്.
