ദുബൈയിൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 റൂട്ടുകൾ പരിഷ്കരിച്ച് ആർടിഎ
നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നാല് ബസ് റൂട്ടുകൾ കൂടി പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ഇതിൽ മൂന്ന് റൂട്ടുകളും ഇന്റർനാഷണൽ സിറ്റിയെയും ദുബൈ സിലിക്കൺ ഒയാസിസിനെയും പരസ്പരം ബന്ധിപ്പിക്കുന്നവയാണ്. ഈ മാസം (ജൂലൈ) 17 മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുക.
പുതിയ റൂട്ടുകൾ ആരംഭിക്കുന്നതിനൊപ്പം യാത്രക്കാരുടെ സൗകര്യാർത്ഥം നിലവിലുള്ള 13 ബസ് റൂട്ടുകളിൽ ആർടിഎ പ്രധാന പരിഷ്കരണങ്ങളും വരുത്തിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളുമായും മെട്രോ ലിങ്ക് സർവീസുകളുമായും ബസ് റൂട്ടുകളെ കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുകയാണ് ഈ റൂട്ട് പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ബസ് റൂട്ടുകൾ ഇവയാണ്:
- റൂട്ട് 35: ഇന്റർനാഷണൽ സിറ്റി - സിലിക്കൺ ഒയാസിസ് (തിരക്കേറിയ സമയങ്ങളിൽ 30 മിനിറ്റ് ഇടവിട്ട് സർവീസ്).
- റൂട്ട് 85: അൽഖൂസ് (അൽഖൈൽ ഗേറ്റ്) - ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷൻ (തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ട് സർവീസ്).
- റൂട്ട് 37A: ഇന്റർനാഷണൽ സിറ്റി - സിലിക്കൺ ഒയാസിസ് ലെയ്ക്ക് (30 മിനിറ്റ് ഇടവിട്ട് സർവീസ്).
- റൂട്ട് 37B: സിലിക്കൺ ഒയാസിസ് ലെയ്ക്ക് - ഇന്റർനാഷണൽ സിറ്റി (30 മിനിറ്റ് ഇടവിട്ട് സർവീസ്).
പരിഷ്കരിച്ച പ്രധാന റൂട്ടുകൾ:
- റൂട്ട് 27: ഇനി അൽ സുകൂക് സ്ട്രീറ്റിന് പകരം അൽ മുസ്തഖ്ബൽ സ്ട്രീറ്റിലൂടെയാകും സർവീസ്. യാത്രക്കാർക്ക് പകരമായി റൂട്ട് 29 ഉപയോഗിക്കാം.
- റൂട്ട് 36A, 36B: ഇന്റർനാഷണൽ സിറ്റിക്കും സിലിക്കൺ ഒയാസിസിനും ഇടയിലുള്ള സർവീസ് നിർത്തലാക്കും. പകരം യാത്രക്കാർക്ക് പുതിയ 37A, 37B റൂട്ടുകൾ ഉപയോഗിക്കാം.
- റൂട്ട് 67: ഇനി അൽ ഗുബൈബ ബസ് സ്റ്റേഷന് പകരം ഊദ് മേത ബസ് സ്റ്റേഷനിലേക്കാകും സർവീസ് നടത്തുക. ബർ ദുബൈ ഭാഗത്തേക്ക് പോകേണ്ടവർക്ക് ദുബൈ മെട്രോ ഗ്രീൻ ലൈൻ ഉപയോഗിക്കാം.
- റൂട്ട് 84: സർവീസ് മാൾ ഓഫ് ദി എമിറേറ്റ്സിന് പകരം ഇൻഷുറൻസ് മാർക്കറ്റ് ബസ് സ്റ്റോപ്പ് (സൗത്ത് സൈഡ്) വരെ മാത്രമായി പരിമിതപ്പെടുത്തി. പകരം യാത്രക്കാർക്ക് പുതിയ റൂട്ട് 85 ഉപയോഗിക്കാം.
- റൂട്ട് 88: ഉം അൽ ഷീഫ് സ്ട്രീറ്റിന് പകരം ഓൺപാസീവ് മെട്രോ ബസ് സ്റ്റോപ്പ് (നോർത്ത് സൈഡ്) വരെ മാത്രമാകും സർവീസ്. ഇന്റർനെറ്റ് സിറ്റിയിലേക്ക് പോകേണ്ടവർക്ക് റൂട്ട് 8 പ്രയോജനപ്പെടുത്താം.
- റൂട്ട് 96, X94: അൽ ഖൂസിലേക്കുള്ള യാത്രയിൽ എക്സ്പോ റോഡിന് പകരം അൽ യലായിസ് സ്ട്രീറ്റ്/ജബൽ അലി വഴി സർവീസ് നടത്തും. ഇത് യാത്രാസമയം ഗണ്യമായി കുറയ്ക്കും.
മെട്രോ ലിങ്ക്, മറ്റ് സർവീസുകളിലെ മാറ്റങ്ങൾ:
- F06: സർവീസ് നാദൽഷമ്മ വരെ ദീർഘിപ്പിച്ചു.
- F29: ഇനി ഉമ്മുസുഖൈം മൂന്നിന് പകരം ഉമ്മുൽ ഷീഫിലേക്ക് സർവീസ് നടത്തും.
- F36: അൽ ബർഷ സൗത്ത് 2 വരെ നീട്ടി.
- F47: ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലെ സ്റ്റാഫ് അക്കോമഡേഷൻ മേഖല കൂടി ഉൾപ്പെടുത്തി പുനഃക്രമീകരിച്ചു.
- F49: ഡാന്യൂബ് മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോൾ പാർക്കോ ഹൈപ്പർമാർക്കറ്റ് മേഖലയിൽ ഇനി സർവീസ് ഉണ്ടാകില്ല. പകരമായി 56, 95A, F47, F53 റൂട്ടുകൾ ഉപയോഗിക്കാം.
- C01: വൈകുന്നേരങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ഫ്ലേം ഇന്റർസെക്ഷൻ 2 മുതൽ ഡനാറ്റ് 2 വരെയുള്ള ഭാഗത്ത് സർവീസ് പുനഃക്രമീകരിച്ചു.
- X22: ബിസിനസ് ബേയിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ബിസിനസ് ബേ മെട്രോ ബസ് സ്റ്റോപ്പ് മുതൽ അൽ ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ 2 വരെ ശൈഖ് സായിദ് റോഡ് വഴി നേരിട്ട് സർവീസ് നടത്തും. പകരം യാത്രക്കാർക്ക് F14, F41 റൂട്ടുകൾ ഉപയോഗിക്കാം.
