അബുദാബി മുസഫയില്‍ 4,233 പുതിയ പെയ്ഡ് പാര്‍ക്കിങ് ഇടങ്ങള്‍; ബസ് യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് വര്‍ധനവ്

  1. Home
  2. International

അബുദാബി മുസഫയില്‍ 4,233 പുതിയ പെയ്ഡ് പാര്‍ക്കിങ് ഇടങ്ങള്‍; ബസ് യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് വര്‍ധനവ്

musafa


ഗതാഗത മേഖലയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളുമായി അബുദാബി. മുസഫയിലെ വിവിധ മേഖലകളില്‍ 4,233 പുതിയ പെയ്ഡ് പാര്‍ക്കിങ് സ്‌പെയ്‌സുകള്‍ നവംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2026 ജനുവരിയില്‍ ആരംഭിച്ച പാര്‍ക്കിങ് നിയന്ത്രണ പദ്ധതിയുടെ ഘട്ടംഘട്ടമായുള്ള വിപുലീകരണത്തിന്റെ ഭാഗമായാണ് ഈ നടപടി. നഗര-ഗതാഗത വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റെ (അബുദാബി മൊബിലിറ്റി) മേല്‍നോട്ടത്തില്‍ ക്യു മൊബിലിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

നാലാം ഘട്ട വിപുലീകരണത്തില്‍ മുസഫയിലെ എം 10, എം 17 എന്നീ സെക്ടറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം 10 സെക്ടറില്‍ 1,645-ഉം എം 17 സെക്ടറില്‍ 2,588-ഉം പാര്‍ക്കിങ് ഇടങ്ങളാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ നിശ്ചയദാര്‍ഢ്യക്കാര്‍ക്കായി പ്രത്യേക പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാധാരണ പാര്‍ക്കിങ് സ്‌പെയ്‌സുകള്‍ക്ക് മണിക്കൂറിന് രണ്ട് ദിര്‍ഹം നിരക്കിലാണ് ഫീസ് ഈടാക്കുക.

അതേസമയം, അബുദാബിയിലെ പൊതുഗതാഗത മേഖലയിലും വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ എമിറേറ്റിലെ പൊതു ബസുകളില്‍ 8.23 കോടിയിലധികം യാത്രകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.