'ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കും'; വ്യാജ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

  1. Home
  2. International

'ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കും'; വ്യാജ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

oman fake message alert


ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. 24 മണിക്കൂറിനുള്ളിൽ പിഴ അടച്ചുതീർത്താൽ പകുതി തുക ഇളവ് ലഭിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി.

വ്യാജ ലിങ്കുകൾ അയച്ച് ആളുകളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോർത്തി പണം തട്ടുകയാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യം. ഇത്തരം വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് നിർദേശം നൽകി.

ട്രാഫിക് പിഴ വിവരങ്ങൾ അറിയാനും അടയ്ക്കാനും റോയൽ ഒമാൻ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്ലിക്കേഷനോ മാത്രം ഉപയോഗിക്കുക. സംശയാസ്പദമായ ലിങ്കുകളും സന്ദേശങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്നും സൈബർ സുരക്ഷാ വിഭാഗം ഓർമ്മിപ്പിച്ചു.