ഗാസയിലേക്ക് പ്രതിദിനം 5 ലക്ഷം ലിറ്റർ കുടിവെള്ളം; അടിയന്തര പദ്ധതിയുമായി സൗദി അറേബ്യ

  1. Home
  2. International

ഗാസയിലേക്ക് പ്രതിദിനം 5 ലക്ഷം ലിറ്റർ കുടിവെള്ളം; അടിയന്തര പദ്ധതിയുമായി സൗദി അറേബ്യ

gaza


ഗാസയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്ക് ശുദ്ധജലമെത്തിക്കാൻ അടിയന്തര സഹായ പദ്ധതിയുമായി സൗദി അറേബ്യ. സൗദിയുടെ ഔദ്യോഗിക ദുരിതാശ്വാസ ഏജൻസിയായ 'കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ' (KSrelief) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ ശുദ്ധജലം വാട്ടർ ടാങ്കറുകൾ വഴി വിതരണം ചെയ്യുന്നതിലൂടെ ദുരിതാശ്വാസ ക്യാമ്പുകളിലെ ഏകദേശം ഒരു ലക്ഷത്തോളം ആളുകൾക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കും.

യുദ്ധത്തിൽ ഗാസയിലെ വാട്ടർ പൈപ്പ്‌ലൈനുകൾക്കും മലിനജല സംസ്‌കരണ സംവിധാനങ്ങൾക്കും കിണറുകൾക്കും വലിയ തോതിൽ നാശനഷ്ടം സംഭവിച്ച പശ്ചാത്തലത്തിലാണ് സൗദി അടിയന്തരമായി ഇടപെട്ടത്. അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും പ്രാദേശിക പ്രമുഖരും പങ്കെടുത്ത ചടങ്ങിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

നേരത്തെ ഖാൻ യൂനിസ്, സെൻട്രൽ ഗാസ എന്നിവിടങ്ങളിൽ കെ.എസ്. റിലീഫ് നാല് ജലശുദ്ധീകരണ പ്ലാന്റുകൾ നിർമ്മിച്ച് നൽകിയിരുന്നു. ഗാസയിലെ ജനങ്ങളുടെ അതിജീവനത്തിനും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുമായി സൗദി തുടർച്ചയായ സഹായങ്ങളാണ് നൽകിവരുന്നത്.