നേപ്പാളിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം

  1. Home
  2. International

നേപ്പാളിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം

kuwait earthquake


നേപ്പാളിലെ കോശി പ്രവിശ്യയിൽ റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു ഭൂചലനം. പ്രകമ്പനത്തെ തുടർന്ന് ആളുകൾ ഭയന്ന് വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി. നേപ്പാളിന് പുറമെ ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ഇതിനുപുറമെ, ചൊവ്വാഴ്ച പുലർച്ചെ 3.39-ഓടെ അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ 2.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ 15 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം.

രണ്ട് ഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല