ഒമാനിലെ സമൈലിൽ വാഹനാപകടം: 6 മരണം; 18 പേർക്ക് പരിക്ക്
ഒമാനിലെ സമൈലിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ആറ് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റ അപകടത്തിൽ എട്ട് പേരുടെ നില ഗുരുതരമാണ്. സമൈലിലെ അൽ മഹലിൽ സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിൽ മസ്‌കത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
അപകടത്തെ തുടർന്ന് പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസ് ഡ്രൈവർമാർക്ക് അടിയന്തര ഗതാഗത മുന്നറിയിപ്പ് നൽകി. റോഡുകളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
