ആറ് വയസുകാരിയെ തെരുവ് നായ കടിച്ച് മുറിച്ചു; തെരുവുനായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ നാട്ടുകാർ ആക്രമിച്ചു

  1. Home
  2. International

ആറ് വയസുകാരിയെ തെരുവ് നായ കടിച്ച് മുറിച്ചു; തെരുവുനായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ നാട്ടുകാർ ആക്രമിച്ചു

dog


 ആറ് വയസുകാരിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു, പിന്നാലെ തെരുവുനായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ നാട്ടുകാർ ആക്രമിച്ചു . നോയിഡയിലാണ് സംഭവം. പാൻ ഒയാസിസ് റെസിഡെൻഷ്യൽ സൊസൈറ്റിയിലാണ് സംഭവമുണ്ടായത്. ഈ പരിസരത്തെ തെരുവു നായകൾക്ക് പതിവായി ഭക്ഷണം നൽകിയിരുന്ന യുവ ദമ്പതികളെയാണ് നാട്ടുകാർ ആക്രമിച്ചത്. 

മെയ് 2നാണ് സംഭവമുണ്ടായത്. രാവിലെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് ശേഷം തെരുവുനായകൾക്ക് ഭക്ഷണവുമായി എത്തിയ യുവ ദമ്പതികൾക്കെതിരെ നാട്ടുകർ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധം വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും എത്തുകയായിരുന്നു. സ്ഥലത്ത് പോലീസ് എത്തി.