സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 800 പുതിയ ടാക്സികൾ അനുവദിച്ചു

  1. Home
  2. International

സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 800 പുതിയ ടാക്സികൾ അനുവദിച്ചു

zayed airport


യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 800 പുതിയ ടാക്സികൾ കൂടി അനുവദിച്ച് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി). അബുദാബി എയർപോർട്സുമായി സഹകരിച്ചാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ 500 ലക്ഷ്വറി ടാക്സികൾ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കായി പ്രത്യേകം നീക്കിവെച്ചതാണ്.

ബാക്കി 300 ടാക്സികൾ അബുദാബി നഗരത്തിലെ പൊതു ഗതാഗത ശൃംഖലയിലേക്ക് ചേർത്തുവെങ്കിലും തിരക്കേറിയ സമയങ്ങളിൽ വിമാനത്താവള യാത്രകൾക്കായി ഇവയും പ്രയോജനപ്പെടുത്തും. കൂടുതൽ സർവീസുകൾ ലഭ്യമാകുന്നതോടെ യാത്രക്കാർക്ക് കാത്തുനിൽപ്പില്ലാതെ വേഗത്തിലും സുഗമമായും അബുദാബിയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.