99 ശതമാനം ടാക്സികളും ഹരിത വാഹനങ്ങൾ, ചരിത്ര നേട്ടവുമായി അബുദാബി

  1. Home
  2. International

99 ശതമാനം ടാക്സികളും ഹരിത വാഹനങ്ങൾ, ചരിത്ര നേട്ടവുമായി അബുദാബി

abudhabi ev


സുസ്ഥിര ഗതാഗത രംഗത്ത് വൻ വിപ്ലവം സൃഷ്ടിച്ച് അബുദാബി. എമിറേറ്റിലെ ടാക്സി ശൃംഖലയിലെ 6,147-ലധികം വരുന്ന വാഹനങ്ങളിൽ 99 ശതമാനവും പരിസ്ഥിതി സൗഹൃദ (ഹരിത) വാഹനങ്ങളാക്കി മാറ്റി അബുദാബി ചരിത്രനേട്ടം കൈവരിച്ചു. കുറഞ്ഞ മലിനീകരണമുള്ള ഹൈബ്രിഡ്, പൂർണ്ണമായും ഇലക്ട്രിക് (EV) വാഹനങ്ങളാണ് നിലവിൽ അബുദാബിയുടെ നിരത്തുകളിൽ ഓടുന്നത്.

പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങളിലേക്ക് വേഗത്തിൽ മാറിയതിലൂടെയും പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി കുറച്ചതിലൂടെയും കാർബൺ ബഹിർഗമനം തടയുന്ന ലോകത്തിലെ മുൻനിര നഗരങ്ങളിലൊന്നായി അബുദാബി മാറിയിരിക്കുകയാണ്. അബുദാബി മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ (ITC) മേൽനോട്ടത്തിലാണ് ഈ വിപ്ലവകരമായ പദ്ധതി നടപ്പിലാക്കുന്നത്. വരും വർഷങ്ങളിൽ ടാക്സി വ്യൂഹം 100 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യം.

പരിസ്ഥിതി സൗഹൃദ മാറ്റങ്ങൾക്ക് പുറമെ, യാത്രാസൗകര്യം സുഗമമാക്കാൻ 'അബുദാബി ടാക്സി' (Abu Dhabi Taxi) ആപ്പ് വഴിയുള്ള സ്മാർട്ട് ബുക്കിംഗ് സംവിധാനം, ക്യു.ആർ കോഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷനുകൾ തുടങ്ങിയ ആധുനിക സാങ്കേതിക സൗകര്യങ്ങളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.