ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ അബൂദബി ബീച്ചിൽ രാത്രി നീന്തലിന് അവസരം

രാത്രികാലങ്ങളിൽ ബീച്ചിൽ നീന്തിക്കുളികൾക്ക് അവസര മൊരുക്കി അബൂദബി. ഹുദൈരിയത്ത് ദ്വീപിലാണ് നൈറ്റ് ബീച്ച് സൗകര്യം ഒരുക്കിയിരിക്കുന്നത്. മർസാന ഈസ്റ്റ് ബീച്ചിലാണ് രാത്രികാല സന്ദർശനം സാധ്യമാക്കിയിരിക്കുന്നത്. ലൈഫ് ഗാർഡുകളുടെ സുരക്ഷയും സന്ദർശകർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഭക്ഷണശാലകളും മറ്റു സൗകര്യങ്ങളുമുണ്ടാവും
ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് രാത്രികാല ബീച്ച് സന്ദർശനം അനുവദിക്കുക. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ സൂര്യാസ്തമയം മുതൽ രാത്രി 10 വരെ രാത്രി നീന്തൽ അനുവദി ക്കും. വെള്ളി, മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലും അവധി ദിവസങ്ങളിലും അസ്തമയം മുതൽ അർധരാത്രി വരെയും നീന്താനാവും.നീന്തുന്നവരുടെ സുരക്ഷക്കായി വെളിച്ച സൗകര്യവും വേനൽചൂടിൽനിന്ന് ആശ്വാസം കിട്ടുന്നതിന് കൂളറു കളും സജ്ജമാക്കിയിട്ടുണ്ട്. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ 12 വയസ്സിനു മുകളിലുള്ളവർക്ക് 50 ദിർഹമാണ് ഫീസ്. 6 മുതൽ 11 വരെ വയസ്സുകാർക്ക് 25 ദിർഹമാണ് ടിക്കറ്റിന് ഈടാക്കുക. വെള്ളി, ശനി, ഞായർ, അവധി ദിവ സങ്ങളിൽ 12 വയസ്സിനു മുകളിലുള്ളവർക്ക് 100 ദിർഹമും 6-11 വയസ്സുകാർക്ക് 50 ദിർഹമും ഈടാക്കും