സിഗ്നലുകളിലും ചെക്ക്‌പോസ്റ്റുകളിലും ക്യൂ തെറ്റിച്ചാൽ 300 റിയാൽ പിഴ; മുന്നറിയിപ്പുമായി സൗദി ട്രാഫിക് വിഭാഗം
സൗദി അറേബ്യയിൽ ട്രാഫിക് സിഗ്നലുകളിലും സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളിലും വരി പാലിക്കാതെ മറ്റ് വാഹനങ്ങളെ മറികടന്ന് മുന്നിൽ കയറുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി അധികൃതർ. ഇത്തരക്കാർക്ക് 300 റിയാൽ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി. റോഡിന്റെ സൈഡ് ഷോൾഡറുകളിലൂടെയോ വാഹനം തിരിക്കാനുള്ള ലെയിനുകളിലൂടെയോ തള്ളിക്കയറി ക്യൂ തെറ്റിച്ചാൽ പിഴ ഈടാക്കും.
റോഡിലെ ഗതാഗത അച്ചടക്കം ഉറപ്പുവരുത്താനും മറ്റു ഡ്രൈവർമാർക്ക് തടസ്സമുണ്ടാക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതുമായ നിയമലംഘനങ്ങൾ തടയാനുമാണ് പരിശോധനകൾ കൂടുതൽ ശക്തമാക്കുന്നത്.
