യുഎഇ പ്രസിഡന്റിന്റെ പ്രത്യേക അതിഥിയായി മലയാളി വനിത! അഭിമാനമായി ഷംജ മുജീബ്.

  1. Home
  2. International

യുഎഇ പ്രസിഡന്റിന്റെ പ്രത്യേക അതിഥിയായി മലയാളി വനിത! അഭിമാനമായി ഷംജ മുജീബ്.

image


യുഎഇ പ്രസിഡന്റിനൊപ്പം വേദി പങ്കിടുക, നേരിട്ട് സംസാരിച്ച് അഭിനന്ദനം ഏറ്റുവാങ്ങുക, ഒരു മലയാളി വനിതയ്ക്ക് ലഭിച്ച ഈ അപൂർവ അംഗീകാരം ഇപ്പോൾ പ്രവാസി മലയാളികൾക്കും അഭിമാന നിമിഷമാവുകയാണ്.തൃശൂർ ചാവക്കാട് സ്വദേശിനിയായ ഷംജ മുജീബിനാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് ഈ വലിയ ആദരം ലഭിച്ചത്.

യുഎഇ പതാകദിനത്തോടനുബന്ധിച്ച് അബുദാബിയിലെ ചരിത്രപ്രസിദ്ധമായ ഖസർ അൽ ഹുസ്‌നിൽ നടന്ന ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട 55 പ്രമുഖരിൽ ഒരാളായിരുന്നു ഷംജ.
അബുദാബി പോർട്‌സ് ഗ്രൂപ്പിന് കീഴിലുള്ള ഫുജൈറ ടെർമിനലിലെ ഉദ്യോഗസ്ഥയായ ഷംജ, പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് നൽകിയ വിലമതിക്കാനാകാത്ത സേവനവും ധീരതയും പരിഗണിച്ചാണ് ആദരിക്കപ്പെട്ടത്.ചടങ്ങിൽ ഷംജ ഉൾപ്പെടെയുള്ള ഓരോരുത്തരോടും പ്രസിഡന്റ് നേരിട്ട് സംസാരിക്കുകയും അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത അംഗീകാരമെന്നാണ് ഷംജയുടെ പ്രതികരണം. ഇത് വ്യക്തിപരമായ നേട്ടമല്ലെന്നും ഒരു ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ അംഗീകാരമാണെന്നും ഷംജ പറയുന്നു.