ബഹ്‌റൈൻ പാർലമെന്റ് ചരിത്രത്തിൽ പുതിയ അധ്യായം; ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കറായി ജലീല അൽ സയ്യിദ് തിരഞ്ഞെടുക്കപ്പെട്ടു

  1. Home
  2. International

ബഹ്‌റൈൻ പാർലമെന്റ് ചരിത്രത്തിൽ പുതിയ അധ്യായം; ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കറായി ജലീല അൽ സയ്യിദ് തിരഞ്ഞെടുക്കപ്പെട്ടു

bahrain parliament


ബഹ്‌റൈൻ പാർലമെന്റിന്റെ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കി എം.പി. ജലീല അൽ സയ്യിദ്. നടന്ന തിരഞ്ഞെടുപ്പിൽ ആകെ 21 വോട്ടുകൾ നേടിയാണ് അവർ വിജയം കൈവരിച്ചത്. മത്സരരംഗത്തുണ്ടായിരുന്ന മറ്റ് സ്ഥാനാർത്ഥികളായ അബ്ദുല്ല അൽ റൊമൈഹി എട്ട് വോട്ടുകളും ബസ്മ മുബാറക് അഞ്ച് വോട്ടുകളും നേടി.

മുൻ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെയുള്ളവരുടെ അംഗത്വം കഴിഞ്ഞ മെയ് മാസം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഒഴിഞ്ഞുകിടന്ന പദവിയിലേക്കാണ് ഈ സുപ്രധാന തിരഞ്ഞെടുപ്പ് നടന്നത്. സഹപ്രവർത്തകർ തന്നിൽ അർപ്പിച്ച വിശ്വാസം വലിയ ഉത്തരവാദിത്തമാണ് നൽകുന്നതെന്ന് വിജയാനന്തരം ജലീല അൽ സയ്യിദ് വ്യക്തമാക്കി. പാർലമെന്ററി നേതൃത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം ലെജിസ്ലേറ്റീവ് സഭയും എക്സിക്യൂട്ടീവ് വിഭാഗവും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാനും ഈ പദവിയിലൂടെ സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.