ഒരു നമ്പർ പ്ലേറ്റിന് വില 67.2 ലക്ഷം ദിർഹം!
ഒരു നമ്പർ പ്ലേറ്റ് ലേലം വിളിച്ചത് 67.2 ലക്ഷം ദിർഹമിന്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സംഘടിപ്പിച്ച 121-ാമത് നമ്പർ പ്ലേറ്റ് ലേലത്തിൽ 'CC44' എന്ന ഫാൻസി നമ്പർ പ്ലേറ്റാണ് 67.2 ലക്ഷം ദിർഹത്തിന് വിറ്റുപോയത്. അതായത് ഏകദേശം 15.3 കോടി ഇന്ത്യൻ രൂപയിലധികം വരും ഈ തുക!'BB18' എന്ന നമ്പർ പ്ലേറ്റിന് 66.2 ലക്ഷം ദിർഹവും 'BB80'ന് 59 ലക്ഷം ദിർഹവുമാണ് ലഭിച്ചത്.രണ്ടക്ക നമ്പറുകൾക്ക് മാത്രമല്ല, മൂന്നക്ക നമ്പറുകൾക്കും മികച്ച ആവശ്യക്കാരാണുണ്ടായിരുന്നത്.
'BB117' എന്ന നമ്പർ പ്ലേറ്റ് വിറ്റുപോയത് 10.16 ലക്ഷം ദിർഹത്തിനാണ്.രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങൾ അടങ്ങിയ 60 വിശിഷ്ട നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ വിൽപനയ്ക്കുണ്ടായിരുന്നത്. ശനിയാഴ്ച ഹിൽട്ടൺ ദുബൈ അൽ ഹബ്തൂർ സിറ്റിയിൽ നടന്ന ലേലത്തിൽ ആകെ 6.572 കോടിയിലധികം ദിർഹം സമാഹരിച്ചതായി ആർ.ടി.എ അറിയിച്ചു
